banner

വിദ്യാര്‍ഥികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എന്‍.സി.സി. ക്യാമ്പിൽ പീഡനം...!, പീഡനത്തിനിരയായത് പതിനാല് സ്‌കൂൾ വിദ്യാർഥിനികൾ, ട്രെയിൻ ഉൾപ്പെടെ 11 പേർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
ചെന്നൈ : തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയില്‍ വ്യാജ ക്യാമ്പ് സംഘടിപ്പിച്ച് പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗീകതിക്രമം നടന്ന സംഭവത്തിൽ പാര്‍ട്ട് ടൈം എന്‍.സി.സി. ട്രെയിനറും നാം തമിഴര്‍ കക്ഷി നേതാവുമായ ശിവരാമനടക്കം 11 പേരെ പൊലീസ് അറസ്റ്റു ചെയ്തു. 14 സ്‌കൂള്‍വിദ്യാര്‍ഥിനികളാണ് പീഡനത്തിന് ഇരയായത്.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ താമസിപ്പിച്ച് നടത്തിയ അഞ്ചുദിവസത്തെ എന്‍.സി.സി. ക്യാമ്പിലാണ് പീഡനമുണ്ടായത്. എന്നാല്‍, ഈ ക്യാമ്പ് എന്‍.സി.സി. അധികൃതരുടെ അറിവോടെയല്ലെന്ന് പൊലീസ് പറഞ്ഞു. എന്‍.സി.സി. ട്രെയിനര്‍ ശിവരാമന്‍, സ്‌കൂള്‍ ചെയര്‍മാന്‍, സ്‌കൂള്‍ കറസ്പോണ്ടന്റ് എന്നിവരുള്‍പ്പെടെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

സ്വകാര്യ സ്കൂളിന് എൻസിസി യൂണിറ്റുണ്ടായിരുന്നില്ല. എന്നാല്‍ ക്യാമ്പ് സംഘടിപ്പിക്കുകയാണെങ്കില്‍ എൻസിസി യൂണിറ്റ് ആരംഭിക്കാൻ യോഗ്യത ലഭിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഒരു സംഘം സ്കൂള്‍ മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നു. സംഘത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ സ്കൂള്‍ മാനേജ്മെന്റ് പരാജയപ്പെടുകയായിരുന്നു.

ഒരു വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. എന്‍.സി.സി. ട്രെയിനര്‍ തിങ്കളാഴ്ച പൊലീസിന് നല്‍കിയ മൊഴിയിലും 14 വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയിരുന്നു. കടുത്ത വയറുവേദനയും ശരീരത്തില്‍ പരിക്കുകളുമേറ്റിരുന്ന വിദ്യാര്‍ഥിനി വിവരം മാതാപിതാക്കളോടും പറഞ്ഞു. ഉടനെ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് 11 പേരും അറസ്റ്റിലായത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments