banner

കൂട്ടുകാരൻ്റെ കുത്തേറ്റ് വിദ്യാർഥിയായ പതിനഞ്ചുകാരന് ദാരുണാന്ത്യം...!, സാമുദായിക വിഷയമായി മാറിയതോടെ ഉദയ്പൂരില്‍ പ്രതിഷേധം കനക്കുന്നു, ഇന്റര്‍നെറ്റിന് നിരോധനമേർപ്പെടുത്തി


സ്വന്തം ലേഖകൻ
ജയ്പുര്‍ : ഉദയ്പുരില്‍ സഹപാഠിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന 15കാരന്‍ മരിച്ചു. നാലുദിവസമായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥി ദേവ്രാജ് (15) ആണ് മരണത്തിനു കീഴടങ്ങിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്നു സംസ്‌കരിക്കും.

അതേസമയം, സംഭവം സാമുദായിക വിഷയമായി മാറിയതോടെ ഉദയ്പുരില്‍ വന്‍ പ്രതിഷേധമാണ്. കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അജയ്പാല്‍ ലംബ പറഞ്ഞു. ആശുപത്രിയിലും സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ പ്രദേശത്തും കനത്ത സുരക്ഷയൊരുക്കി. പ്രതിഷേധക്കാര്‍ ചിലയിടങ്ങളില്‍ കാറുകളും കടകളും കത്തിച്ചതോടെയാണിത്. സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം തടഞ്ഞിട്ടുമുണ്ട്.

ദേവ്രാജിന്റെ കുടുംബത്തിന് 51ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്ന് ഉദയ്പുര്‍ എംഎല്‍എ താരാചന്ദ് ജെയിന്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സ്‌കൂളിനു സമീപമുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണം. കുത്തിയ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments