സ്വന്തം ലേഖകൻ
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സ്വര്‍ണവും പണവും കൈക്കലാക്കിയ യൂട്യൂബർ അറസ്റ്റിൽ. ഒഞ്ചിയം സ്വദേശിനിയുടെ പരാതിയില്‍ യൂട്യൂബറായ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു.
ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയില്‍നിന്ന് വാങ്ങി തിരികെനല്‍കാതെ കബളിപ്പിച്ചതായാണ് പരാതി.
ചോമ്പാല എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.കെ. മനീഷും സംഘവുമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments