banner

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം...!, യുവതിയിൽ നിന്നും 16 പവന്‍ സ്വര്‍ണവും 1520 രൂപയും കൈക്കലാക്കിയ യൂട്യൂബർ അറസ്റ്റിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സ്വര്‍ണവും പണവും കൈക്കലാക്കിയ  യൂട്യൂബർ അറസ്റ്റിൽ. ഒഞ്ചിയം സ്വദേശിനിയുടെ പരാതിയില്‍ യൂട്യൂബറായ വയനാട് വാളേരി പനയന്‍കുന്ന് സ്വദേശി അജ്മല്‍ ചാലിയ(25)ത്തിനെ ചോമ്പാല പോലീസ് അറസ്റ്റുചെയ്തു. 

ജൂണ്‍ 17-നും ഓഗസ്റ്റ് മൂന്നിനുമിടയിലായി 16 പവന്‍ സ്വര്‍ണവും 1520 രൂപയും ഒഞ്ചിയം സ്വദേശിനിയില്‍നിന്ന് വാങ്ങി തിരികെനല്‍കാതെ കബളിപ്പിച്ചതായാണ് പരാതി.

ചോമ്പാല എസ്.എച്ച്.ഒ. ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. വി.കെ. മനീഷും സംഘവുമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

إرسال تعليق

0 تعليقات