പ്രത്യേക ലേഖകൻ
കൊല്ലം : പത്തനാപുരത്ത് പോലീസ് സ്റ്റേഷനിലേക്കുള്ള കെ.എസ്.യു പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പത്തനാപുരം പോലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിലാണ് പ്രവർത്തകരും പോലീസുമായി സംഘർഷം ഉണ്ടായത്. പത്തനാപുരം സെയ്ൻ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ കെഎസ്‌യു സ്കൂൾ ചെയർമാനെ എസ്എഫ്ഐ പ്രവർത്തകർ അകാരണമായി മർദ്ദിച്ചുവെന്നും വിഷയവുമായി ബന്ധപ്പെട്ട് ഇടപെട്ട് സംസാരിച്ച കെഎസ്‌യു ജില്ലാ ഭാരവാഹികളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചു കൊണ്ടാണ് കെഎസ്‌യു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
സെയിൻ്റ് സ്റ്റീഫൻസ് സ്കൂളിലെ 16 വയസ്സുകാരനായ വിദ്യാർത്ഥി ജിജോ ആണ് കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന് ഇരയായത്.
നേരത്തെ തന്നെ സ്കൂളിൽ കെ.എസ്.യു പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതായി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് കെഎസ്‌യു വിജയം നേടിയത്. ഇതിൻറെ വൈരാഗ്യത്തിലാണ് അക്രമം അഴിച്ചുവിടുന്നത് എന്നാണ് കെഎസ്‌യു ജില്ലാ നേതാക്കൾ ആരോപിക്കുന്നത്.
പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി ബാബു മാത്യു ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അൻവർ സുൽഫിക്കർ അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ യദുകൃഷ്ണ, അഡ്വക്കേറ്റ് എം ഷൈജു ഖാൻ, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ജോബിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സുധീർ മലയിൽ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.

0 Comments