banner

മമ്മുട്ടിയുടെ ടര്‍ബോയും കമൽ ഹാസൻ്റെ ഇന്ത്യന്‍ 2 ഉം ഉൾപ്പെടെ ഇതാ എത്തി...!, ഈ വീക്കെൻ്റ് ആഘോഷമാക്കാന്‍ വീട്ടിലെ ടിവിയിൽ കാണാം ഈ സിനിമകൾ, മലയാളത്തിനൊപ്പം തമിഴ് ഹിന്ദി സിനിമകളും ഒടിടി റിലീസിൽ

Published from Blogger Prime Android App
മമ്മൂട്ടി നായകനായി തിയേറ്ററില്‍ വന്‍ വിജയമായ ടര്‍ബോ അടക്കം ഒരുപിടി സിനിമകളാണ് ഈ ആഴ്ച ഒടിടിയിൽ എത്തിയിരിക്കുന്നത്. തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഒടിടിയില്‍ ഒരു കൈ നോക്കാനിറങ്ങിയ കമല്‍ഹാസന്‍-ശങ്കര്‍ ടീമിന്‍റെ ഇന്ത്യന്‍ രണ്ടാം ഭാഗവും പ്രദര്‍ശനത്തിനെത്തി. വാരാന്ത്യം ആഘോഷമാക്കാന്‍ ഒടിടിയിലെത്തിയ പ്രധാന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

ടര്‍ബോ 

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ് ആക്ഷന്‍ കോമഡി ചിത്രം ടര്‍ബോ സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിച്ചു. 2 മണിക്കൂർ 32 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന് മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ ചിത്രം 70 കോടി നേടിയതായി അണിയറക്കാര്‍ അറിയിച്ചിരുന്നു.

ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ, ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയായിരുന്നു. വിഷ്ണു ശർമ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രം മമ്മൂട്ടി -വൈശാഖ് കോംബോയിലെത്തിയ മൂന്നാമത്തെ ചിത്രം കൂടിയാണ്.

നടന്ന സംഭവം

ബിജു മേനോൻ -സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ എത്തിയ നടന്ന സംഭവം മനോരമ മാക്സിലൂടെ പ്രേക്ഷകര്‍ക്ക് കാണാം. വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അനൂപ് കണ്ണൻ, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ലാലു അലക്സ്, ജോണി ആന്റണി, ലിജോ മോൾ ജോസ്, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോൻ. ഛായാഗ്രഹണം മനേഷ് മാധവൻ. എഡിറ്റർ സൈജു ശ്രീധരൻ, ടോബി ജോൺ. ആർട് ഡയറക്ടർ ഇന്ദുലാൽ. പ്രൊഡക്‌ഷൻ കൺട്രോളർ ഷെബീർ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. കോസ്റ്റ്യൂം സുനിൽ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ശ്രീജിത്ത് നായർ,സുനിത് സോമശേഖരൻ.

ഗോളം

നവാഗതനായ സംജാദ് സംവിധാനം ചെയ്ത് രഞ്ജിത്ത് സജീവ് നായകനായെത്തിയ ത്രില്ലർ ചിത്രം 'ഗോളം' ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചു. മികച്ച അവതരണവും ഉള്ളടക്കവുമുള്ള ചിത്രം തിയേറ്ററിലും നല്ല പ്രതികരണമാണ് നേടിയത്.

മികച്ച തിയറ്റർ അനുഭവം നൽകുന്ന ത്രില്ലറെന്നാണ് 'ഗോള'ത്തെ പ്രേക്ഷകർ അടയാളപ്പെടുത്തുന്നത്. സിനിമയിൽ രഞ്ജിത്ത് സജീവാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമിച്ചിരിക്കുന്നത്.

ഇന്ത്യന്‍ 2

ശങ്കർ–കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനം ആരംഭിച്ചു. നെടുമുടി വേണു, വിവേക്, മനോബാല തുടങ്ങിയ അന്തരിച്ച അഭിനേതാക്കളെ എ.ഐ ഉപയോഗിച്ച് വീണ്ടും സ്ക്രീനിലെത്തിച്ചിരിക്കുകയാണ് ശങ്കര്‍. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, സമുദ്രക്കനി എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചന്തു ചാംപ്യന്‍ 

കാർത്തിക് ആര്യനെ നായകനാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ചന്തു ചാംപ്യൻ’ ആമസോണ്‍ പ്രൈമിലൂടെ കാണാം. പാരാ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ മെഡൽ നേടിയ മുരളികാന്ത് പേട്കറിന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ അതി ഗംഭീര മേക്കോവറിൽ കാർത്തിക് എത്തുന്നു. സാജിദ് നദായ്‌വാലയും കബീർ ഖാനും ചേർന്നാണ് നിർമാണം.

Post a Comment

0 Comments