സംസ്ഥാനത്ത് വീണ്ടും കോളറ മരണം...!, ചികിത്സയിൽ കഴിയവേ യുവതി മരിച്ചു, പത്ത് പേർ ആശുപത്രിയിൽ, 22-കാരന് സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
കൽപറ്റ : വയനാട്ടിൽ കോളറ മരണം റിപ്പോർട്ട് ചെയ്തു. നൂൽപ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന22 കാരനും കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.
0 Comments