banner

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരന് രോ​ഗമുക്തി...!, കുട്ടി വീട്ടിലെത്തിയത് 24 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം, രോ​ഗം പടരാനുള്ള സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം


സ്വന്തം ലേഖകൻ
കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി രോ​ഗം ഭേദമായി ആശുപത്രി വിട്ടു. നാലുവയസുകാരനാണ് രോ​ഗ മുക്തി നേടിയത്. 24 ദിവസം നീണ്ടു നിന്ന ചികിത്സയ്‌ക്ക് ശേഷമാണ് കുട്ടി വീട്ടിലെത്തിയത്.

കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടിയെ ജൂലൈ 13-നാണ് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദ​ഗ്‌ദ പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ കുട്ടി പ്രകടിപ്പിച്ചിരുന്നു. നട്ടെല്ലിലെ ശ്രവം പരിശോധിച്ച് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചികിത്സ ആരംഭിച്ചത്.

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം ഏഴായി. രോ​ഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. നിലവിൽ 39 പേരാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വർദ്ധിക്കുന്ന കാരണം പരിശോധിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 15 പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത്. ഇതിൽ രണ്ടുപേരാണ് രോ​ഗ മുക്തി നേടിയത്. തിരുവനന്തപുരത്ത് ഇതുവരെ ഏഴു പേർക്ക് രോ​ഗം ബാധിച്ചെന്നും വീണാ ജോർജ്ജ് പറഞ്ഞു.

തിരുവനന്തപുരത്ത് രോ​ഗം ബാധിച്ചവരിൽ ഒരാൾ ജൂലൈ 23-ന് മരണപ്പെട്ടു. 6 പേർ ചികിത്സയിൽ കഴിയുകയാണ്. ഇവരെല്ലാവരും നെല്ലിമൂടിലെ കുളത്തിൽ കുളിച്ചിട്ടുള്ളതായും വീണാ ജോർജ്ജ് പറഞ്ഞു. ആദ്യ ആളിൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മറ്റുള്ളവരിലേക്ക് എത്താൻ സഹായിച്ചത്. 33 പേർക്കാണ് കുളവുമായി ബന്ധമുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ എന്ത് കൊണ്ട് കേസുകൾ വർദ്ധിക്കുന്നു എന്നത് പരിശോധിക്കും. ഇത് സംബന്ധിച്ച് ഐസിഎംആറിന് കത്തയച്ചിട്ടുണ്ട്. ഐസിഎംആർ സംഘം പഠനവും നടത്തും. മരുന്ന് ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവർക്ക് ആവശ്യമായ മരുന്നിന്റെ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൂക്കിലോ, തലയിലോ ശസ്ത്രക്രിയ നടത്തിയവർക്കും തലയിൽ പരിക്ക് പറ്റിയവർക്കുമാണ് രോഗം പടരാനുള്ള സാധ്യത. പായൽ പിടിച്ചതും മൃഗങ്ങളെ കുളിപ്പിച്ചതുമായ ജലാശയങ്ങളിൽ കുളിക്കരുതെന്നും മന്ത്രി നിർദ്ദേശം നൽകി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments