സ്വന്തം ലേഖകൻ
കൊല്ലം : കടയ്ക്കൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് പരിസരത്ത് വൻ രാസലഹരി വേട്ട നടത്തു പോലീസ് സംഘം. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന കൊണ്ടുവന്ന 25ഗ്രാം എം.ഡി.എം.എ സഹിതം മൂന്നുപേരെ കൊല്ലം റൂറൽ ഡാൻസാഫ് ടീമും തെന്മല എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എം.സാബുവിന്റെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് നടത്തിവന്ന പരിശോധനയിലാണ് അറസ്റ്റ്.
ചിതറ കല്ലുവെട്ടാൻകുഴി ഷൈമ മൻസിലിൽ മുഹമ്മദ് അനസ് (26), ചിതറ മുള്ളിക്കാട് കെ.പി ഹൗസിൽ മുഹമ്മദ് അസ്‌ലം (24), ചിതറ കല്ലുവെട്ടാൻകുഴി ഹൈദർ മൻസിലിൽ ഹൈദ്രാലി (29) എന്നിവരെയാണ് ഡാൻസാഫ് എസ്.ഐമാരായ ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക്, പൊലീസുകാരായ സജുമോൻ, ദിലീപ്, അഭിലാഷ് വിപിൻ ക്ലീറ്റസ് എന്നിവരും തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറും എസ്.ഐ പ്രജീഷും ചേർന്ന് പിടികൂടിയത്. ഇവരിൽ മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം എന്നിവരെ ഒരു മാസം മുമ്പ് കഞ്ചാവുമായി കടയ്ക്കൽ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് പരിശോധനയ്ക്കായി തടഞ്ഞു നിറുത്തുമ്പോൾ സ്ഥിരമായി പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി പൊലീസിനെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചുവരികയായിരുന്നു പ്രതികൾ.
0 Comments