
സ്വന്തം ലേഖകൻ
വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 264 ആയി. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 200 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. രാവിലെയോടെ ബെയ്ലി പാലത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് സൈന്യം അറിയിച്ചു. പാലം പണി കഴിഞ്ഞാൽ ജെസിബികൾ അടക്കമുള്ള വാഹനങ്ങൾ രക്ഷാ പ്രവർത്തനത്തിനായി മറുകരയിലേക്ക് എത്തിക്കാനാവും. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മലയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. കനത്ത മഴയെ തുടർന്ന് ബുധനാഴ്ച രക്ഷാപ്രവർത്തനം ഭാഗിമായി തടസപ്പെട്ടിട്ടുണ്ട്.
0 Comments