banner

കൊല്ലത്ത് വാഹന മോഷ്ടിച്ച് സ്‌പെയർ പാർട്‌സുകൾ വിൽക്കുന്ന യുവാവ് അറസ്റ്റിൽ...!, 27-കാരൻ പിടിയിലായത് വാഹനമോഷണത്തിന് ശ്രമിക്കുന്നതിനിടെ, വാഹനം മോഷ്ടിക്കാനുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കൊല്ലം : റെയിൽവേ സ്‌റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വാഹനങ്ങൾ മോഷ്ടിച്ചു വന്ന യുവാവ് പിടിയിൽ. പുനലൂർ നരിക്കൽ ചെമ്പകപ്പള്ളിയിൽ വീട്ടിൽ സുബിൻ 27 വയസ്സുകാരനായ സുഭാഷിനെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ വാഹനമോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു . ശരീര പരിശോധനയിൽ വാഹനം മോഷ്ടിക്കാൻ ഉപയോഗിച്ചു വന്ന ടൂൾസ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

കൊല്ലം, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി രണ്ട് മാസത്തിനിടയിൽ അറുപതോളം വാഹനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വാഹനം മോഷ്ടിച്ച ശേഷം ചില സ്‌പെയർ പാർട്‌സുകൾ ഓൺലൈനിലൂടെ വിൽപ്പനയ്ക്ക് വയ്ക്കുകയും ശേഷമുള്ളവ സുഹൃത്തിന് കൈമാറുന്നതാണ് സുബിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

സുഹൃത്ത് തമിഴ്‌നാട്ടിൽ ഈ സ്‌പെയർ പാർട്‌സുകൾ വിറ്റ് പണം നൽകുമായിരുന്നു. സുബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വാഹനങ്ങളുടെ പൊളിച്ച ഭാഗങ്ങളും നമ്പർ പ്ലേറ്റുകളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷെഫീഖ്, അനു, ഷൈജു, അജയൻ, രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments