banner

എനിക്ക് ഫാറ്റി ലിവർ ഉണ്ടായിരുന്നു... ഇത് ഹൃദയാഘാതത്തിന് ഇടയാക്കി!, 32 കാരനായ നടൻ മൊഹ്‌സിൻ ഖാൻ തൻ്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്തി, ഫാറ്റി ലിവർ വില്ലനോ? അറിഞ്ഞിരിക്കാം ഈക്കാര്യങ്ങൾ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ജനപ്രിയ ടിവി ഷോയായ യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേയിൽ കാർത്തിക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച  മൊഹ്‌സിൻ ഖാന് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ വർഷം തനിക്ക് നേരിയ ഹൃദയാഘാതം ഉണ്ടായതായി മൊഹ്‌സിൻ ഖാൻ വെളിപ്പെടുത്തി. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, 32 കാരനായ നടൻ ആരോഗ്യ ഭയത്തെക്കുറിച്ച് ചർച്ച ചെയ്തു, 

തനിക്ക് ഫാറ്റി ലിവർ ഉണ്ടായിരുന്നുവെന്നും  ഇത് ഹൃദയാഘാതത്തിന് ഇടയാക്കി എന്നും മൊഹ്‌സിൻ പറഞ്ഞു.  താൻ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും മൊഹ്‌സിൻ പറഞ്ഞു.  ഫാറ്റി ലിവർ പിടിപെട്ടാതോടെയാണ് ഹൃദയാഘാതം ഉണ്ടായത്. പലതും സംഭവിച്ചു. പക്ഷേ ഞാൻ ആരോടും പറഞ്ഞില്ല. അത് വളരെ ഗുരുതരമായിരുന്നു. കുറച്ചു നാൾ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നുവെന്നും മൊഹ്‌സിൻ പറയുന്നു. അഭിമുഖത്തിൽ താൻ ഇപ്പോൾ വളരെ മെച്ചപ്പെട്ടതായി താരം പറഞ്ഞു. തെറ്റായ ജീവിതശൈലി പ്രതിരോധശേഷി കുറയ്ക്കുന്നതിന് ഇടയാക്കി.  

ഫാറ്റി ലിവർ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമോ?

' കരൾ രോ​ഗങ്ങൾ ഹൃദയാരോഗ്യത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. പലപ്പോഴും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾക്ക് ഇടയാക്കും. കൊഴുപ്പ് ഉപാപചയമാക്കുന്നതിലും അവശ്യ പ്രോട്ടീനുകൾ ഉൽപ്പാദിപ്പിക്കുന്നതിലും കരൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അല്ലെങ്കിൽ ക്രോണിക് ലിവർ ഡിസീസ് എന്ന നിലയിൽ ഇത് ലിപിഡ് മെറ്റബോളിസത്തെ തടസ്സപ്പെടുത്തുന്നു. ഇത് കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ ഉയർന്ന അളവിലേക്ക് നയിക്കുന്നു. ഈ ലിപിഡ് അസന്തുലിതാവസ്ഥ രക്തപ്രവാഹത്തിന് കാരണമാകുന്നു. ധമനികളുടെ സങ്കോത്തിനും തുടർന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു...' - ബാംഗ്ലൂരുവിലെ നാരായണ ഹെൽത്ത് സിറ്റി ആശുപത്രിയിലെ ഹെപ്പറ്റോളജി ആന്റ് ലിവർ ട്രാൻസ്പ്ലാൻറേഷൻ കൺസൾട്ടൻ്റായ  ഡോ.രവി കിരൺ പറയുന്നു.

കരൾ രോഗവും ഹൃദ്രോഗവും തമ്മിൽ കൃത്യമായതും വ്യക്തവുമായ ബന്ധമുണ്ടെന്നും ലിവർ സിറോസിസിനെക്കാൾ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു.

Post a Comment

0 Comments