banner

ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതി....! അറസ്റ്റിലായ സീരിയൽ കില്ലർ രക്ഷപ്പെട്ടു, 33-കാരനായി തിരച്ചിൽ ഊർജ്ജിതം


സ്വന്തം ലേഖകൻ
നെയ്‌റോബി : ഭാര്യയുൾപ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കെനിയൻ സീരിയൽ കില്ലർ കോളിൻസ് ജുമൈസി (33) കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്റ്റേഷനിലെ സെല്ല് തകർത്ത് ജുമൈസി ഉൾപ്പെടെ 13 തടവുകാരാണ് കൂടെ രക്ഷപ്പെട്ടത്. തടവുകാർക്ക് പ്രഭാതഭക്ഷണം നൽകുന്നതിനായി പുലർച്ചെ പൊലീസ് സെല്ലുകളിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജുമൈസിയുടെ കൂടെ രക്ഷപ്പെട്ട മറ്റു 12 പേരും നിയമവിരുദ്ധ കുടിയേറ്റത്തിന്റെ പേരിലാണ് അറസ്റ്റിലായത്. ഇവർ എറിത്രിയൻ വംശജരാണ്. സീരിയൽ ജുമൈസിയെ ജൂലൈ 14നാണ് പിടിയിലാകുന്നത്.

ജുമൈസിയുടെ വീടിനടുത്തുള്ള ക്വാറിയിൽ നിന്നും വികൃതമാക്കപ്പെട്ട നിലയിൽ ഒൻപത് സ്ത്രീകളുടെ മൃതദേഹം പൊലീസ് കണ്ടെടുത്തിരുന്നു. ഒരു ബാറിലിരുന്ന് യൂറോ കപ്പ് ഫൈനൽ കാണുന്നതിനിടെയാണ് അറസ്റ്റിലായത്. 2022ന് ശേഷം 42 സ്ത്രീകളെ കൊലപ്പെടുത്തിയതായി ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രാദേശിക ആസ്ഥാനവും നിരവധി എംബസികളും സ്ഥിതി ചെയ്യുന്ന ഗിഗിരിയിലെ നെയ്‌റോബി ജില്ലയിലാണ് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രമുഖ കേസിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. കഴിഞ്ഞ വർഷം കാമുകിയെ കൊലപ്പെടുത്തി മൃതദേഹം എയർപോർട്ട് കാർ പാർക്കിൽ ഉപേക്ഷിച്ചുവെന്ന കേസിൽ പിടിയിലായ കെനിയൻ പൗരൻ കെവിൻ കാംഗേഥെ ഇവിെട നിന്ന് രക്ഷപ്പെട്ടിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments