banner

50 കിലോ തൂക്കത്തിനും ഏതാനും ഗ്രാം തൂക്കം അധികമായി...!, ഒളിംപിക്സിൽനിന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് പുറത്ത്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു


സ്വന്തം ലേഖകൻ
പാരീസ് : ലോക ഒളിംപിക്സിന്റെ 50 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് അയോഗ്യത. വനിതകളുടെ 50 കിലോ വിഭാഗത്തിൽ സ്വർണമെഡലിന് വേണ്ടിയുള്ള മത്സരത്തിൽനിന്ന് വിനേഷ് ഫോഗട്ട് പുറത്തായി. ശരീരഭാരം 50 കിലോയിലും ഏതാനും ഗ്രാം അധികമായതാണ് അയോഗ്യതക്ക് കാരണം.

വനിതാ ഗുസ്തി 50 കിലോ വിഭാഗത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയ വാർത്ത ഖേദത്തോടെയാണ് ഇന്ത്യൻ സംഘം പങ്കുവെക്കുന്നതെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു. “രാത്രി മുഴുവൻ ടീം പരമാവധി ശ്രമിച്ചിട്ടും ഇന്ന് രാവിലെ അവളുടെ ഭാരം 50 കിലോഗ്രാമിൽ കൂടുതലായി. ഈ സമയം കൂടുതൽ അഭിപ്രായങ്ങളൊന്നും നടത്തുന്നില്ല. വിനേഷിൻ്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇന്ത്യൻ ടീം അഭ്യർത്ഥിക്കുന്നു. ബാക്കിയുള്ള മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

അനുവദനീയമായ പരിധിയേക്കാൾ 100 ഗ്രാമാണ് വിനേഷിന്റെ തൂക്കം അധികമായത്. മത്സര നിയമം അനുസരിച്ച്, ഫോഗട്ടിന് ഒരു വെള്ളി മെഡലിന് പോലും ഇനി യോഗ്യതയില്ല. 50 കിലോയിൽ സ്വർണ്ണവും വെങ്കലവും മാത്രമായിരിക്കും സമ്മാനം. വെള്ളിയുണ്ടാകില്ല.

അതേ സമയം, ശരീരഭാരം നൂറു ഗ്രാം കൂടിയതിനെ തുടർന്ന് സ്ത്രീകളുടെ 50 കിലോഗ്രാം ഗുസ്തി ഫൈനലിൽനിന്ന് പുറത്തായ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാരം കുറക്കുന്നതിന് വേണ്ടി ഭക്ഷണം ഒഴിവാക്കിയതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും കാരണം നിർജലീകരണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒളിംപിക്സ് വില്ലേജിലെ പോളിക്ലിനിക്കിലാണ് വിനേഷ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments