banner

അൻപതിനായിരം കൊടുത്തപ്പോൾ കിട്ടിയത് 53000...!, പിന്നെ പണയം വച്ചും വായ്പ വാങ്ങിയും അഞ്ചുലക്ഷം രൂപ വരെ കൊടുത്തെങ്കിലും ഒന്നും തിരിച്ച് കിട്ടിയില്ല, ഇൻസ്റ്റഗ്രാമിലെ ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം’ തട്ടിപ്പിൽ വീണ് വീട്ടമ്മ, മൂന്ന് പേർ പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
കല്ലറ : വീട്ടമ്മയിൽ നിന്ന് ഓൺലൈൻ വഴി പണം തട്ടിയ കേസിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി സെയ്ഫുൾ റഹ്മാൻ(23),കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ(29), അഖിൽ ബാബു(29) എന്നിവരാണ് പിടിയിലായത്.

കല്ലറ കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ മാസം പാങ്ങോട് സ്റ്റേഷനിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട യുവാക്കൾ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നു പറഞ്ഞ് വീട്ടമ്മയുമായി സൗഹൃദത്തിലായി. ചെറിയ തുകകൾ നിക്ഷേപിച്ചാൽ നിക്ഷേപത്തുകയുടെ പലിശ സഹിതം പിറ്റേദിവസം തന്നെ തിരികെ അക്കൗണ്ടിൽ നൽകുമെന്ന് ധരിപ്പിച്ച് ആദ്യം 1000 രൂപ വാങ്ങി.അടുത്ത ദിവസം 1300 രൂപ സംഘം വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചു. പിന്നീട് 3000 രൂപ നൽകിയപ്പോൾ 3300 രൂപയും തുടർന്ന് 50,000 രൂപ നൽകിയപ്പോൾ 53,000 രൂപയും തിരികെ നൽകി. 

പിന്നീട് വീട്ടമ്മ 80,000 രൂപ നൽകിയെങ്കിലും ഈ തുക മടക്കി ലഭിച്ചില്ല. ഇവരെ ബന്ധപ്പെട്ടപ്പോൾ അക്കൗണ്ട് ബ്ലോക്കായെന്ന് അറിയിച്ചു. തുടർന്ന് സംഘം 1 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണയം വച്ചും വായ്പ വാങ്ങിയും അഞ്ചുലക്ഷം രൂപ വരെ സംഘത്തിന് അയച്ചുകൊടുത്തു. അക്കൗണ്ട് ബ്ലോക്ക് മാറിയാൽ വൻ തുക തിരികെ ലഭിക്കുമെന്നാണ് സംഘം വിശ്വസിപ്പിച്ചത്. വിവിധ യു.പി.ഐ അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ സംഘത്തിന് പണം അയച്ചത്.മറുപടി കിട്ടാത്തതിനെ തുടർന്ന് വീട്ടമ്മ 5 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു കാണിച്ച് പാങ്ങോട് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചു ലാൽ,പങ്ങോട് സി.ഐ ജിനേഷ്,എസ്.ഐ വിജിത് കെ.നായർ,പ്രശാന്തൻ,സി.പി.ഒ ബിജു മോൻ,സുധിഷ്,റെജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments