
സ്വന്തം ലേഖകൻ
മാവേലിക്കര : ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. മാവേലിക്കര കൊറ്റാർ കാവ് മുറിയിൽ വാലുപറമ്പിൽ വി.കെ.സജീവ് (53) ആണ് മരിച്ചത്. ആലപ്പുഴ വൈഎംസിഎയിൽ ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം.
മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തിൽ ഡ്രൈവറായിരുന്നു സജീവ്. ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
0 Comments