സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ നെടുമങ്ങാട് മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ വൃദ്ധൻ മരിച്ച കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂവത്തൂർ ചുടുകാട്ടിൻ മുകൾ വിഷ്ണു ഭവനിൽ മോഹനൻ ആശാരി (62) ആണ് മർദ്ദനമേറ്റ് മരിച്ചത്. ഒന്നാം പ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനൻ എന്ന മോഹനൻ നായർ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തിൽ ചൊട്ട വേണു എന്ന വേണു ( 63) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17 ന് രാതി 8:30 മണിയോടെ മുക്കോല ജംഗ്ഷനിൽ വച്ചാണ് സംഭവം നടക്കുന്നത്. ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്ന് മൂവർ തമ്മിലുള്ള തർക്കം പിന്നീട് കയ്യാങ്കളിയാവുകയും ഒന്നാം പ്രതിയായ മോഹനൻ മോഹനൻ ആചാരിയെ പിടിച്ച് തള്ളുകയായിരുന്നു. തുടർന്ന് വെയിറ്റിംഗ് ഷെഡിന്‍റെ ചുമരിൽ വന്ന് വീണ് പുറകുവശത്തെ കഴുത്തിന്‍റേയും തലയുടെയും ഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് കിടന്ന് കൊണ്ട് വീണ്ടും ഇയാൾ ദേഷ്യപ്പെട്ടതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും പോയി.
അബോധാവസ്ഥയിൽ മൂന്ന് മണിക്കൂറോളം മുക്കോലയിൽ മഴ നനഞ്ഞ് കിടന്ന മോഹനനെ വിവരമറിഞ്ഞ മകൻ വിഷ്ണുവും അമ്മയും ചേർന്ന് രാത്രി വീട്ടിൽ കൊണ്ടുവന്നു. മദ്യപിച്ച് ബോധം പോയി എന്നാണ് ആദ്യം ഇവർ കരുതിയത്. കാല് ചലിക്കാതായതിനെ തുടർന്ന് 18 ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുർന്ന് മെഡിക്കൽ കോളേജ് ഐസിയുവിലും പ്രവേശിപ്പിച്ചു. സ്പൈനൽ കോഡ് തകർന്നിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
19-ന് രാവിലെ ബോധം തെളിഞ്ഞപ്പോഴാണ് മർദ്ദനമേറ്റ കാര്യം മോഹനൻ ആശാരി വീട്ടുകാരോട് പറയുന്നത്. എന്നാൽ ഉച്ചയോടെ മെഡിക്കൽ കോളേജിൽ വച്ച് മോഹനൻ ആശാരി മരണപ്പെട്ടു. തുടർന്ന് കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്ത ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തിയതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments