banner

‘അഭിമന്യു’വിന്റെ പേരില്‍ സഖാക്കള്‍ പിരിച്ച തുക അപ്രത്യക്ഷമായി...!, തലസ്ഥാനത്തെ രക്തസാക്ഷി ഫണ്ട് കാണാനില്ലെന്ന പരാതി ഉയരുന്നത് ഇത് രണ്ടാം തവണ, ആരോപണം ബന്ധപ്പെട്ടവര്‍ നിഷേധിക്കുമ്പോഴും പിരിച്ചെടുത്ത 'തുക' കാണാമറയത്ത്, സാംസ്‌കാരികപ്രവര്‍ത്തകര്‍ പരാതി നൽകി


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊച്ചി മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായിരുന്ന കൊല്ലപ്പെട്ട അഭിമന്യുവിന്റെ പേരില്‍ സി.പി.എം. ആവിർഭാവമുള്ള സംഘടന പിരിച്ചെടുത്ത തലസ്ഥാനത്തെ രക്തസാക്ഷി ഫണ്ട് കാണാനില്ലെന്ന് പരാതി. ആരോപണം ബന്ധപ്പെട്ടവര്‍ നിഷേധിക്കുമ്പോഴും ഈ പണം ഇനിയും ആര്‍ക്കും കൊടുത്തിട്ടില്ലെന്നതാണ് വസ്തുത. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സാംസ്‌കാരികപ്രവര്‍ത്തകര്‍ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു പരാതി നല്‍കി.

മുൻപ് രക്തസാക്ഷി വിഷ്ണുവിന്റെ പേരിൽ നടത്തിയ കുടുംബ സഹായ ഫണ്ടിലെ തിരിമറിയും തിരുവനന്തപുരത്ത് ചര്‍ച്ചയായിരുന്നു. ഇതിനൊപ്പമാണ് അഭിമന്യുവിന്റെ സ്മരണയില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കാനെന്ന പേരില്‍ ആറരവര്‍ഷം മുന്‍പ് തുടങ്ങിയ പിരിവിന്റെ തുകയാണ് അപ്രത്യക്ഷമായത്. 

പിരിവ് തുടങ്ങി ആറരവര്‍ഷം പിന്നിട്ടിട്ടും അര്‍ഹരിലേക്ക് എത്താതായതോടെ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടവര്‍തന്നെ പരാതിയുമായി രംഗത്തു വന്നുവെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നില്‍ തിരുവനന്തപുരം സിപിഎമ്മിലെ വിഭാഗീയതയാണെന്ന സൂചനകളുമുണ്ട്, രംഗത്തെത്തുകയായിരുന്നു.പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ മാനവീയം തെരുവിടം കള്‍ച്ചറല്‍ കളക്ടീവ് എന്നപേരിലാണ് ഫണ്ട് പിരിവ് നടത്തിയത്. ഭാരവാഹികളെല്ലാം സി.പി.എം. അംഗങ്ങളുമാണ്. പു.ക.സ. പ്രവര്‍ത്തകരുമായിരുന്നെങ്കിലും പാര്‍ട്ടിയുടെയോ പു.ക.സ.യുടെയോ അറിവോടെയായിരുന്നില്ല പണപ്പിരിവ്.

അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നു പ്രഖ്യാപിച്ചായിരുന്നു ധനസമാഹരണം. ഇടതുചിന്തകനായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് തനിക്കു ലഭിച്ച അവാര്‍ഡ് തുക ഈ ഫണ്ടിലേക്കു നല്‍കി പ്രചോദനവുമായി. പിന്നാലെ സംഭാവന ഒഴുകി. എന്നാല്‍, അഭിമന്യു എന്‍ഡോവ്മെന്റിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും കുടുംബാംഗങ്ങളെപ്പോലും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതി പ്രതിഷേധമായതോടെ 2022-ല്‍ തെരുവിടത്തിന്റെ പേരില്‍ കേരളാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി മൂന്നരലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖകള്‍ ഭാരവാഹികള്‍ നല്‍കി.

വര്‍ഷങ്ങള്‍കൊണ്ടു സമാഹരിച്ചത് വന്‍ തുകയാണെന്നും അത് എവിടെപ്പോയി എന്നുമാണ് പരാതിക്കാര്‍ ചോദിക്കുന്നത്. രസീതുപോലും ഇല്ലാതെയായിരുന്നു വന്‍ പണപ്പിരിവെന്നും ഇവര്‍ സി.പി.എമ്മിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് മാതൃഭൂമി പറയുന്നു. പരാതിക്കാരും സി.പി.എം. അംഗങ്ങളാണ്. ഇതോടെയാണ് സിപിഎം വിഭാഗീയതയെന്ന ആരോപണം ശക്തമായത്. വയനാട് പുനരധിവാസത്തിനും മറ്റും പലരും പരിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉയരുന്നത്.

അതിനിടെ അഭിമന്യുവിന്റെ പേരില്‍ സമാഹരിച്ച മുഴുവന്‍ തുകയ്ക്കും കണക്കുണ്ടെന്നും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗവും മാനവീയം തെരുവിടം കൂട്ടായ്മ ഭാരവാഹിയുമായ വിനോദ് വൈശാഖി പറഞ്ഞു. കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് നടപടികള്‍ വൈകിപ്പിച്ചത്. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അഭിമന്യു പഠിച്ച വട്ടവട സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടും. സമാഹരിച്ച തുകയുടെ പലിശ വര്‍ഷാവര്‍ഷം സ്‌കോളര്‍ഷിപ്പായി നല്‍കാനാണ് തീരുമാനം- അദ്ദേഹം പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments