സ്വന്തം ലേഖകൻ
പത്തനംതിട്ട : ബലാത്സംഗ കേസ് എടുത്തതിനെ തുടർന്ന് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. നാല് മാസത്തിനുശേഷമാണ് പത്തനംതിട്ട മെഴുവേലി സ്വദേശി ലിജു (33) പിടിയിലാകുന്നത്. യുവതിയെ ഉപദ്രവിച്ചതിന് സഹോദരങ്ങൾ ലിജുവിനെ മർദ്ദിച്ചിരുന്നു. അതിന് ചികിത്സയിലിരിക്കെയാണ് അറസ്റ്റ് മുന്നിൽ കണ്ട് ഇയാള്‍ ഒളിവില്‍ പോയത്. മോഷ്ടാവ് എന്ന സംശയത്തിൽ ആറന്മുള പൊലീസാണ് ഇയാളെ പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇലവുംതിട്ട പൊലീസ് തിരയുന്ന ബലാത്സംഗ കേസ് പ്രതിയാണ് എന്ന് വ്യക്തമായത്.
0 Comments