സ്വന്തം ലേഖകൻ
കൊച്ചി : തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ് ഏഴുവയസ്സുകാരന്‍ മരിച്ചെന്ന കേസില്‍ പ്രതിയുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതി ശ്രമിക്കുകയാണെന്നു വിലയിരുത്തിയാണു തിരുവനന്തപുരം സ്വദേശിയുടെ ജാമ്യ ഹര്‍ജി ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ തള്ളിയത്.
2019 മാര്‍ച്ച് 27 നാണു കേസിന് ആസ്പദമായ സംഭവം. ഏഴും നാലും വയസ്സുള്ള കുട്ടികളുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രതി. യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ഇരുവരും ഒരുമിച്ചു താമസിച്ചു വരിക ആയിരുന്നു. സംഭവദിവസം രാത്രി കുട്ടികളെ വീട്ടിലാക്കി ഇരുവരും പുറത്തുപോയി. തിരികെ വന്നപ്പോള്‍ നാലു വയസ്സുകാരന്‍ ട്രൗസറില്‍ മൂത്രം ഒഴിച്ചിരുന്നു. തുടര്‍ന്ന് അനുജനെ ശ്രദ്ധിച്ചില്ലെന്നു പറഞ്ഞു പ്രതി ഏഴുവയസ്സുകാരനെ അതിക്രൂരമായി മര്‍ദിക്കുക ആയിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കേസില്‍ രണ്ടാം പ്രതിയായിരുന്ന കുഞ്ഞിന്റെ അമ്മ പിന്നീട് മാപ്പുസാക്ഷിയായി. അറസ്റ്റിലായ പ്രതിയെ നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ 21 വര്‍ഷം തടവിന് വിചാരണക്കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഇതിനിടെയാണു കസ്റ്റഡിയിലായിട്ട് അഞ്ചു വര്‍ഷമായെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൊലപാതക കേസില്‍ ജാമ്യഹര്‍ജി നല്‍കിയത്. എന്നാല്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതി ശ്രമിക്കുകയാണെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments