banner

ആരോപണം ഇനിയും വരും...!, അവരിൽ അവസരം ചോദിച്ച് കിട്ടാത്തവരും ഉണ്ടാകാം, കൃത്യമായ അന്വേഷണം വേണമെന്ന് മണിയൻപിള്ള രാജു


സ്വന്തം ലേഖകൻ
കൊച്ചി : മലയാള സിനിമാ മേഖലയിൽ ഉയർന്നു വരുന്ന ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകണമെന്ന് നടൻ മണിയന്‍പിള്ള രാജു. പല വെളിപ്പെടുത്തലുകളും ഇനിയും ഉണ്ടാകും. അതിന്റെ പിന്നിൽ പല താത്പര്യങ്ങൾ ഉണ്ടാകും. ചിലർ പൈസ സ്വന്തമാക്കാൻ ഇറങ്ങിപ്പുറപ്പെടും. ആരോപണവിധേയരിൽ ഇതിൽ ഉൾപ്പെടാത്തവരും ഉൾപ്പെട്ടവരും ഉണ്ടാകും. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആരോപണം ഇനിയും ധാരാളം വരും. ഇതിന്റെ പിന്നിൽ പല ഉദ്ദേശ്യങ്ങൾ ഉള്ളവരുണ്ടാകും. പൈസ അടിക്കാനുള്ളവർ, നേരത്തെ അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ഇത് പറയും. പക്ഷെ ഇവയിൽ ഒരു അന്വേഷണം ആവശ്യമുണ്ട്. ഡബ്ല്യൂ.സി.സി. പറഞ്ഞത് ശരിയാണ്, ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആൾക്കാർ ഇങ്ങനെ വന്നോണ്ടിരിക്കും.

രണ്ട് ഭാഗത്ത് നിന്നും അന്വേഷണം വേണം. കള്ളപ്പരാതിയുമായിട്ട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അതും നോക്കണം. അമ്മയുടെ സ്ഥാപക അംഗമാണ് ഞാൻ. കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുക എന്നത് എന്റെ അറിവിൽ ഇല്ല’- മണിയന്‍പിള്ള രാജു പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments