സ്വന്തം ലേഖകൻ
തമിഴ് സൂപ്പര്‍താരം വിജയ് രൂപീകരിച്ച പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. മഞ്ഞയും ചുവപ്പും നിറത്തിലാണ് പതാക. പതാകയുടെ നടുക്കായി വാകപൂവും ആനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകള്‍ നില്‍ക്കുന്ന രീതിയിലാണ് പതാക നിര്‍മ്മിച്ചിരിക്കുന്നത്. ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. തുടര്‍ന്ന് കൊടിമരത്തില്‍ പതാക ഉയര്‍ത്തി.
ലെ ഫെബ്രുവരിയാലാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സൂപ്പര്‍താരത്തിന്‍ഡറെ പ്രവര്‍ത്തനം. അതുവരെ ഒരു തിരഞ്ഞെടുപ്പിലും പാര്‍ട്ടി മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അഭിനയം പൂര്‍ണ്ണമായും അവസാനിപ്പിച്ചാണ് തന്റെ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ ഒരുമിച്ച് ചേര്‍ത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.
ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പതാക പുറത്തിറക്കിയ ശേഷം വിജയ് പറഞ്ഞു.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്നത്തെ ചടങ്ങില്‍ പങ്കെടുത്തു.
0 Comments