സ്വന്തം ലേഖകൻ
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനി തസ്മിദ് തംസത്തിനെ കണ്ടെത്തി. വിശാഖപട്ടണത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ താംബരം എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളം അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. അസമിലേക്ക് പോവുകയായിരുന്നു കുട്ടിയെന്നാണ് വിവരം. കുട്ടി ബര്‍ത്തില്‍ കിടക്കുകയായിരുന്നു. കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. തസ്മീതിനെ റെയില്‍വേ പൊലിസിന് കൈമാറി. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്.
0 Comments