banner

പ്രിയപ്പെട്ട കളിപ്പാട്ടം വിറ്റു...!, കൊല്ലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഒന്നാം ക്ലാസുകാരൻ, വയനാടിനായുള്ള അമർനാഥിൻ്റെ ത്യാഗം വിലമതിക്കാനാകാത്തത്

Published from Blogger Prime Android App
കൊല്ലം : വയനാട്ടിൽ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട തന്നെപ്പോലുള്ള കുട്ടികൾക്കായി താൻ ഏറെ ആശിച്ച് വാങ്ങിയ കളിപ്പാട്ടം വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കൊല്ലം ചവറ സ്വദേശിയായ ഒന്നാം ക്ലാസുകാരൻ അമർനാഥ്. 

ബാറ്ററിയിൽ പ്രവർത്തിക്കുന്ന തൻ്റെ പ്രിയപ്പെട്ട കളിപ്പാട്ടമായ ജീപ്പ് വിറ്റ് കിട്ടിയ 5000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ അഭ്യർത്ഥനയ്ക്ക് പിന്നാലെ ഈ കൊച്ചു മിടുക്കൻ സംഭാവന നൽകിയത്. 

കഴിഞ്ഞദിവസം ചവറ എംഎൽഎ സുജിത് വിജയൻ പിള്ള മുമ്പാകെയാണ് അമർനാഥും കുടുംബവും തങ്ങളുടെ എളിയ സംഭാവന കൈമാറിയത്. 

ടിവിയിലും മറ്റും വയനാട്ടിലെ ദുരന്തത്തെക്കുറിച്ചും അവിടേക്ക് ഒഴുകിയെത്തുന്ന കേരളത്തിൻറെ നല്ല മനസ്സിൻറെ സഹായവും അമർനാഥ് കേട്ടറിഞ്ഞിരുന്നു. 

പിന്നാലെ തനിക്കും ദുരിതബാധിതർക്കായി എന്തെങ്കിലും ചെയ്യണമെന്ന് പിതാവിനോട് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. വീട്ടുകാർ കൂടി സമ്മതം മൂളിയതോടെ. തൻ്റെ കളിപ്പാട്ടമായ ജീപ്പ് അമർനാഥ് തന്നെ കാട്ടി കൊടുത്തു. പിതാവിൻറെ സഹായത്തോടെ വിൽക്കുകയും ചെയ്തു. ഇങ്ങനെയാണ് 5000 രൂപ ലഭിച്ചത്.

ചവറ തോട്ടിൻ വടക്ക് വൃന്ദാവനത്തിൽ രാജേഷ് ആർ-ന്റെയും ഉമ രാജേഷിന്റെയും മകനാണ് അമർനാഥ്. നിലവിൽ പി.എസ്.പി.എം യു.പി.എസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

Post a Comment

0 Comments