banner

ചുരുളുകൾ അഴിയാതെ ആംസ്ട്രോങിന്റെ കൊലപാതകം...!, സംവിധായകൻ നെല്‍സണെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കുന്നതായി സൂചന, ഇതുവരെ അറസ്റ്റിലായത് 24 പേര്‍


സ്വന്തം ലേഖകൻ
ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനിമ സംവിധായകന്‍ നെല്‍സണിന്റെ ഭാര്യ മോനിഷയെ ചോദ്യം ചെയ്തു. നെല്‍സണെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. കേസില്‍ തേടിവരുന്ന മൊട്ട കൃഷ്ണന്‍ എന്ന റൗഡിയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മോനിഷയെ സി.ബി.സി.ഐ.ഡി. ചോദ്യംചെയ്തത്.

കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് കരുതപ്പെടുന്ന സമ്പോ സെന്തിലിന്റെ കൂട്ടാളിയായ കൃഷ്ണന്‍ വിദേശത്തേക്ക് കടന്നുവെന്ന് വിവരം.വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് മോനിഷയുമായി കൃഷ്ണന്‍ ഫോണില്‍ സംസാരിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആംസ്ട്രോങ് കൊലക്കേസില്‍ ഇതുവരെ 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട റൗഡി ആര്‍ക്കോട് സുരേഷിന്റെ ഭാര്യ പോര്‍ക്കൊടിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments