banner

ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടൽ...!, വനപ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ക്കായി സംയുക്ത സുരക്ഷാ സംഘം തിരിച്ചിൽ നടത്തുന്നതിനിടെ ക്യാപ്റ്റന്‍ ദീപക് സിങ്ങിന് വീരമൃത്യു, കുടുംബത്തെ അനുശോചനം അറിയിച്ച് സൈന്യം


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ജമ്മു-കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍, സൈനിക ഓഫീസര്‍ ക്യാപ്റ്റന്‍ ദീപക് സിങ് വീരമൃത്യു വരിച്ചു. ദോഡ ജില്ലയിലെ അസ്സര്‍ പ്രദേശത്താണ് നാലുഭീകരരുമായി സൈനികര്‍ ഏറ്റുമുട്ടിയത്. ക്യാപ്റ്റന്‍ ദീപക് സിങ്ങിന്റെ കുടുംബത്തെ സൈന്യം അനുശോചനം അറിയിച്ചു.

ശിവഗഡ്-അസര്‍ മേഖലയിലെ വനപ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ക്കായി സംയുക്ത സുരക്ഷാ സംഘം( CASO) തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരെ പിടികൂടാനായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്്.

ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് അമേരിക്കന്‍ നിര്‍മ്മിത എം 4 അസോള്‍ട്ട് റൈഫിളും, ഉപകരണങ്ങള്‍ നിറച്ച രക്തത്തില്‍ മുങ്ങിയ റക്ക് സാക്കുകളും കണ്ടെടുത്തു.

ഗുരുതര പരുക്കേറ്റ ക്യാപറ്റന്‍ ദീപക് സിങ് പിന്നീട് മരണമടയുകയായിരുന്നു. ക്യാപ്റ്റന്‍ സിങ്ങിന്റെ ധീരതപ്രവൃത്തിയെ അദ്ദേഹം ഉള്‍പ്പെടുന്ന വൈറ്റ്‌നൈറ്റ് കോര്‍പ്‌സ് അഭിവാദ്യം ചെയ്ത് എക്‌സില്‍ കുറിപ്പിട്ടു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് മേഖലയിലെ തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് സൈന്യത്തിന് രഹസ്യവിവരം കിട്ടിയത്. രാത്രി കുറച്ചുനേരത്തേക്ക് പരസ്പരം വെടിവെപ്പുണ്ടായി. അത് രാവിലെ തുടരുകയായിരുന്നു.


സ്വാതന്ത്ര്യദിന തലേന്ന് കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക് കേന്ദ്രീകൃത ഭീകരര്‍ നുഴങ്ങുകയറി ആക്രമണം അഴിച്ചുവിടുന്നത്. ജമ്മു-കശ്മീരിലെ സുരക്ഷാ സ്ഥിതി വിലയിരുത്താന്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കരസേന മേധാവി ജനവറല്‍ ഉപേന്ദ്ര ദ്വിവേദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരടക്കം ഉന്നതരുള്‍പ്പെട്ട യോഗം വിളിച്ച പശ്ചാത്തലത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ജമ്മു മേഖലയില്‍ വിശേഷിച്ചും പീര്‍ പഞ്ചലിന്റെ തെക്കന്‍ പ്രദേശത്ത് സമീപകാലത്ത് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കിഴക്കാംതൂക്കായ മലകളും, കാടും ഉള്ള പ്രദേശം തീവ്രവാദികള്‍ക്ക് ഒളിച്ചിരിക്കാന്‍ പാകത്തിലുള്ളതാണ്. മേഖലയില്‍ വീണ്ടും തീവ്രവാദം തലപൊക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്.

സാധാരണക്കാരെയും സൈനികരെയും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ തടയാന്‍ ജമ്മു-കശ്മീരിനായി പുതിയ സുരക്ഷാ മെട്രിക്‌സ് നടപ്പിലാക്കുമെന്ന് ഈ മാസാദ്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച അനന്ത് നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുസൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments