സ്വന്തം ലേഖകൻ
കൊല്ലം : നിർമ്മാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്ത ആശ്രാമം ലിങ്ക് റോഡിന്റെ അഷ്ടമുടി കായലിലൂടെ നിർമിച്ച ഫ്ലൈഓവർ മൂന്നാംഘട്ടം നവംബറിലോ ഡിസംബറിലോ തുറന്നുകൊടുക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ അളവിൽ പരിഹാരമാകുന്ന വികസനം കൂടിയാണിത് ഹൈസ്കൂൾ ജങ്ഷൻ-അഞ്ചാലുംമൂട് റോഡിൽ രാമവർമ ക്ലബ് ജങ്ഷനെ ബന്ധിച്ചുകൊണ്ടാണിത്. ആർ.ടി.സി ജങ്ഷൻ മുതൽ ഓലയിൽക്കടവ് വരെയാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം. ഇവിടെ നിന്നും രാമവർമ ക്ലബ് വരെ നിലവിൽ റോഡുണ്ട്.
രാമവർമ ക്ലബ് ഭാഗത്ത് നിന്ന് അഞ്ചാലുംമൂട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തിരിഞ്ഞ് ഓലയിൽക്കടവ് വഴി ലിങ്ക് റോഡിലൂടെ കെ.എസ്.ആർ.ടി.സി ജങ്ഷനിലേക്ക് കടത്തിവിടാനാണ് ആലോചന. വൺവേ സംവിധാനത്തിലാവും വാഹനങ്ങൾ കടത്തിവിടുക. ആശ്രാമം മുനീശ്വരൻകോവിൽ-കച്ചേരി റോഡിന്റെ നവീകരണം പൂർത്തീകരിക്കുന്നതോടെയാണ് ലിങ്ക് റോഡിന്റെ മൂന്നാംഘട്ടം തുറക്കുക. കെ.എസ്.ആർ.ടി.സി ജങ്ഷഷൻ നവീകരണവും റോഡ് നിർമാണത്തിനൊപ്പം പൂർത്തിയാക്കും. സംസ്ഥാന സർക്കാർ അനുവദിച്ച 105 കോടി രൂപ ചെലവഴിച്ചാണ് റോഡ് യാഥാർഥ്യമാക്കുന്നത്. കരയിലൂടെ 80.40 മീറ്റർ നീളത്തിൽ റോഡും അഷ്ടമുടിക്കായലിലൂടെ 11.1 മീറ്റർ വീതിയിലും 1004 മീറ്റർ നീളത്തിലും ഫ്ലൈഓവർ പൂർത്തിയായിട്ടുണ്ട്. കായലിൽ നിർമിച്ച 39 സ്പാനുകൾക്കു മുകളിലാണ് ഫ്ലൈഓവർ ഉറപ്പിച്ചത്.
അതേ സമയം, എം. മുകേഷ് എം.എൽ.എയുടെ നിവേദനത്തെ തുടർന്ന് ഓലയിൽകടവ്-രാമവർമ ക്ലബ് റോഡ് വീതികൂട്ടാൻ 25 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബി തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. 432 മീറ്റർ നീളത്തിലുള്ള റോഡിന്റെ വീതി നാല്-ആറ് മീറ്ററാണ്. രണ്ടുവരിപ്പാതയായി റോഡ് വികസിപ്പിക്കാനാണ് ആലോചന. ഇതിന് 60 സെന്റ് സ്ഥലം പുതുതായി ഏറ്റെടുക്കേണ്ടിവരും. ദേശീയപാത നിലവാരത്തിൽ റോഡ് നിർമിക്കും. ആശ്രാമം ലിങ്ക് റോഡിന്റെ നാലാംഘട്ട നിർമാണത്തിന് 190 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേരള റോഡ് ഫണ്ട് ബോർഡ് കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്. നേരത്തെ സമർപ്പിച്ചിരുന്ന 150 കോടി രൂപയുടെ എസ്റ്റിമേറ്റിൽ ഡിസൈൻ മാറ്റംവരുത്തിയാണ് പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുള്ളത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്ഡേര്ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments