banner

അഷ്ടമുടി വീരഭദ്രൻ നടയ്ക്ക് സമീപത്തെ ഡി.റ്റി.പി.സി കെട്ടിടം നാശത്തിൻ്റെ വക്കിൽ...!, അധികൃതർ തിരിഞ്ഞു നോക്കാതായതോടെ മദ്യപാന സംഘം താവളമാക്കിയ കെട്ടിടത്തിലേക്ക് അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ നാട്ടുകാരുടെ ശ്രദ്ധ, മദ്യപിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ കരം അടച്ച രസീത് കയ്യിൽ കരുതണമെന്ന് താക്കീത്, ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാപനം വീണ്ടും പ്രവർത്തനം തുടങ്ങുമെന്ന് ടെൻഡർ നേടിയ വ്യക്തി

Published from Blogger Prime Android App
ഇൻഷാദ് സജീവ്
അഷ്ടമുടി : അഷ്ടമുടി വീരഭദ്രൻ സ്വാമി ക്ഷേത്ര നടയിലെ ഡി.റ്റി.പി.സി അഷ്ടമുടി ക്രാഫ്റ്റ് സെൻറർ കെട്ടിടം നാശത്തിൻ്റെ വക്കിലാണെന്ന വാർത്ത അഷ്ടമുടി ലൈവ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി പ്രദേശവാസികളും നാട്ടുകാരും രംഗത്തെത്തി. കെട്ടിടം കേന്ദ്രീകരിച്ച് മദ്യപാന സംഘം എത്തിയാൽ പോലീസിൽ വിവരമറിയിക്കുമെന്ന് അവർ പ്രതികരിച്ചു. മദ്യപിക്കാൻ ഉദ്ദേശമുള്ളവർ കരമടച്ച രസീതും കയ്യിൽ കരുതുകയോ വീട്ടുകാരെ പറഞ്ഞു ഏൽപ്പിക്കുകയും ചെയ്തിട്ട് വരണമെന്ന് രൂക്ഷഭാഷയിൽ നാട്ടുകാർ താക്കീതും നൽകി. 

വ്യക്തമായ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് കെട്ടിടം നിർമ്മിച്ചത്. പദ്ധതിക്ക് ഒരു പേര് പോലും നൽകാതെ ആശ്രാമത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതായാണ് പറയപ്പെടുന്നത്. ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കൾ പ്രദേശവാസികൾ പോയി കണ്ടതാണ് പക്ഷേ അത് വാങ്ങാനുള്ള ശേഷി ഞങ്ങൾക്കില്ല വിൽക്കപ്പെടണമെങ്കിൽ വിദേശികളായ ടൂറിസ്റ്റുകളോ മറ്റു സഞ്ചാരികളോ ഇവിടെ എത്തണം. പക്ഷേ അതിനു വേണ്ട യാതൊരു ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ കാരണങ്ങൾ കൊണ്ടാണ് സ്ഥാപനത്തിൽ കച്ചവടം ഇല്ലാത്തതെന്നും പൂട്ടിപ്പോയതിൽ അത്ഭുതമില്ലെന്നും നാട്ടുകാർ പ്രതികരിച്ചു. 

അതേസമയം, ഹോട്ടൽ പ്രവർത്തിപ്പിക്കുന്നതിന് ടെൻഡർ നേടിയ വ്യക്തി ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാപനം തുറന്നു പ്രവർത്തിക്കുമെന്ന് സൂചന നൽകി. ടെൻഡർ നേടിയ അഷ്ടമുടി സ്വദേശിയും പൊതുപ്രവർത്തകനുമായ അനീഷ് അഷ്ടമുടിയാണ് ഇത് സംബന്ധിച്ച് സൂചന കഴിഞ്ഞദിവസം അഷ്ടമുടി ലൈവിനോട് പങ്കുവെച്ചത്. വ്യാപാരമില്ലാത്തതിനാൽ ആണ് അടച്ചുപൂട്ടേണ്ടി വന്നതെന്നും അകാരണമായി പഞ്ചായത്ത് പിഴ ഈടാക്കിയതും മറ്റു വഴികളില്ലാതെ അടച്ചുപൂട്ടാൻ പ്രേരിപ്പിച്ചതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല കെട്ടിടം ജീർണാവസ്ഥയിൽ ആണെന്നും അറ്റകുറ്റപ്പണികൾ വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Read Also:

Post a Comment

0 Comments