banner

നാളെ രാജ്യത്ത് ഭാരത് ബന്ദ്, കേരളത്തിൽ ഹർത്താൽ...!, കേരളത്തെ പ്രതിഷേധം ബാധിക്കുമോ?, സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹർത്താൽ എങ്ങനെയായിരിക്കും?, സമ്പൂർണ്ണ വിവരങ്ങൾ


സ്വന്തം ലേഖകൻ
ന്യൂഡൽഹി : നാളെ സംവരണ ബച്ചാവോ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഭാരത് ബന്ദിന് (Bharat Bandh) ആഹ്വാനം. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭാരത് ബന്ദിന് മുന്നോടിയായി സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് വലിയ പ്രചരണം നടക്കുന്നുണ്ട്. എക്‌സിൽ ‘#21_August_Bharat_Bandh’ എന്ന ഹാഷ്ടാഗിലാണ് പ്രചരണം നടക്കുന്നത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്.

സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാർലമെൻറ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാത്തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്ടി ലിസ്റ്റ് ഒമ്പതാം പട്ടികയിൽപെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യപ്പെട്ടിരിക്കുന്നത്. സമഗ്ര ജാതി സെൻസസ് ദേശീയതലത്തിൽ നടത്തണമെന്നും അവർ ആവശ്യം ഉന്നയിക്കുന്നുണ്ട്.

നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിന് വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ബന്ദിനിടെ അക്രമസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ദുർബല പ്രദേശമായ പടിഞ്ഞാറൻ ഉത്തർപ്രദേശിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

ഭാരത് ബന്ദ് ബാധിക്കുന്ന മേഖലകൾ ഏതെല്ലാം?

ആശുപത്രി, പത്രം, പാൽ ആംബുലൻസുകൾ പോലുള്ള അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. പൊതുഗതാഗതം സ്തംഭിക്കാനും ചില സ്വകാര്യ ഓഫീസുകൾ അടച്ചിടാനും സാധ്യതയുണ്ടെന്നാണ് സൂചന. ബഹുജൻ സംഘടനകൾ ഭാരത് ബന്ദിൽ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തിൽ ഭാരത് ബന്ദ് വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തൽ. ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും മാത്രം നടക്കാനാണ് സാധ്യത. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കേരളത്തിൽ പൊതുഗതാഗതം, സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെ ബന്ദ് ബാധിക്കില്ലെന്നാണ് വിവരം.

ഈ വർഷം രണ്ടാം തവണയാണ് ഭാരത് ബന്ദ് നടക്കുന്നത്. കർഷക സംഘടനകൾ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 16 ന് ഭാരത് ബന്ദ് സംഘടിപ്പിച്ചിരുന്നു. എന്നിരുന്നാലും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇത് കാര്യമായ സ്വാധീനം ചെലുത്തിയില്ല. എന്നാൽ പഞ്ചാബിലും ഹരിയാനയിലും കർഷകരുടെ പ്രക്ഷോഭമുണ്ടായത് ശ്രദ്ധേയമാണ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments