banner

മയ്യനാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ...!, റോഡുകളുടെ അവസ്ഥ ഇന്ന് കുളങ്ങൾക്ക് തുല്യം, പരിഹാരം കാണാത്ത പഞ്ചായത്ത്‌ സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു


സ്വന്തം ലേഖകൻ
കൊല്ലം : മയ്യനാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത പഞ്ചായത്ത്‌ സെക്രട്ടറിയെ ബി.ജെ.പി ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് ന്റെ നേതൃത്വത്തിൽ ഉപരോധിച്ചു. മയ്യനാട്പഞ്ചായത്ത് റോഡുകളുടെ അവസ്ഥ ഇന്ന് കുളങ്ങൾക്ക് തുല്യമാണ് ജനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത രീതിയിലാണ് ജനങ്ങൾക്ക് ഏറെ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സെക്രട്ടറിയെ ഉപരോധിച്ചത് റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി കൊട്ടേഷൻ വിളിച്ചു രണ്ടുമാസത്തിനുള്ളിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാം എന്നുള്ള ഉറപ്പിന്മേൽ ഉപരോധസമരം അവസാനിപ്പിച്ചു ഇരവിപുരം മണ്ഡലംപ്രസിഡണ്ട് ജയപ്രകാശ് മണ്ഡലം വൈസ് പ്രസിഡണ്ട് മണിക്കുട്ടൻ യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശബരീനാഥ് മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ആദിത്യൻ, വിഷ്ണു, പ്രവീൺ, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments