banner

ബ്രസീൽ യുവതാരം എൻഡ്രിക്ക് റയൽ മാഡ്രിഡ് വിടുന്നു...!, ഇപ്പൊ വന്ന എംബാപ്പെ ക്ലബിനായി അരങ്ങേറ്റം കുറിച്ചിട്ടും എൻഡ്രിക്ക് അവസരമില്ല


സ്വന്തം ലേഖകൻ
മാഡ്രിഡ് : അടുത്ത വർഷം ജനുവരി ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിടാൻ ബ്രസീൽ യുവതാരം എൻഡ്രിക്ക്. ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിടാനാണ് താരത്തിന്റെ നീക്കം. ഇത്തവണത്തെ സമ്മർ ട്രാൻസഫറിൽ കിലിയൻ എംബാപ്പയെയും എൻഡ്രിക്കിനെയുമാണ് റയൽ മാഡ്രിഡ് തട്ടകത്തിലെത്തിച്ചത്. എന്നാൽ എംബാപ്പെ ക്ലബിനായി അരങ്ങേറ്റം കുറിച്ചിട്ടും എൻഡ്രിക്ക് ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണ്.

റയലിന്റെ മുൻനിരയിൽ മികച്ച താരങ്ങളുടെ നിരയുള്ളതും എൻഡ്രിക്കിന് കളത്തിലിറങ്ങുന്നതിന് തടസമാകുന്നു. ബ്രസീലിയൻ സഹതാരം വിനിഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ, റോഡ്രി​ഗോ, ആർദ ​ഗുല്ലെർ, ബ്രഹിം ഡയസ്, ജൂഡ് ബെല്ലിം​ഗ്ഹാം തുടങ്ങിയവർ ഇപ്പോൾ തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ താരങ്ങളാണ്.

റയലിനായി പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ എൻഡ്രിക്ക് കളിച്ചിരുന്നു. എ സി മിലാൻ, ബാഴ്സലോണ ടീമുകൾക്കെതിരെ കളത്തിലിറങ്ങിയെങ്കിലും താരത്തിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ സാധിച്ചില്ല. നിലവിൽ 2030 വരെയാണ് എൻഡ്രിക്കിന് റയൽ മാഡ്രിഡുമായി കരാറുള്ളത്. ലോൺ അടിസ്ഥാനത്തിൽ താരം ക്ലബ് വിടുന്നതിൽ ഡിസംബറിൽ തീരുമാനം എടുക്കുമെന്നാണ് റയൽ മാഡ്രിഡ് സൂചിപ്പിക്കുന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments