banner

പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ വിദ്വേഷ പരാമർശം...!, ഹിന്ദുത്വ സന്യാസിക്കെതിരെ ഒന്നിലധികം സ്റ്റേഷനുകളിൽ കേസെടുത്ത് പോലീസ്


സ്വന്തം ലേഖകൻ
മുംബൈ : പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ഹിന്ദുത്വ സന്യാസിക്കെതിരെ കേസ്. വിവിധ സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്. അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂർ സദ്ഗുരു ഗംഗാഗിരി മഹാരാജ് സൻസ്ഥാൻ തലവൻ മഹന്ത് രാംഗിരി മഹാരാജിനെതിരെയാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ, കേസുകളുടെ അഞ്ചായി.

മുംബൈയിലെ ബാന്ദ്ര, നിർമൽ ന​ഗർ പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും പുതിയ എഫ്.ഐ.ആർ. ഞായറാഴ്ച മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും ശനിയാഴ്ച താനെ ജില്ലയിലെ മുംബൈ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും സാമൂഹിക സമാധാനം തകർത്തതിനുമാണ് കേസെടുത്തത്.

ഭാരതീയ ന്യായ് സംഹിതയിലെ 352, 299 വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസുകൾ. ഒരു തുണിക്കച്ചവടക്കാരന്റെയും ഓട്ടോ ഡ്രൈവറുടേയും പരാതികളിലാണ് നടപടിയെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിൽ ബി.എൻ.എസ് 351(1ബി,സി), 353 (2,3), 299, 302, 196(1,9), 356, 352, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് രാം​ഗിരി മഹാരാജിനെതിരെ കേസെടുത്തത്.

ആഗസ്റ്റ് 15ന് നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലെ ഷാ പഞ്ചാലെ ഗ്രാമത്തിൽ നടന്ന ഒരു മതചടങ്ങിനിടെയായിരുന്നു മഹാരാജ് വിദ്വേഷ പരാമർശങ്ങൾ നടത്തിയതെന്നും ഇതിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതായും പൊലീസ് പറഞ്ഞിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments