banner

വിദ്യാഭ്യാസ വിചക്ഷണനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനുമായിരുന്ന കൊല്ലം മാടൻനട സി.പി സുരേന്ദ്രനാഥ ബാനർജി അന്തരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊല്ലം : വിദ്യാഭ്യാസ വിചക്ഷണനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ  ആദ്യകാല പ്രവർത്തകനുമായ മാടൻനട ആദിത്യ നഗർ 3 രാജമല്ലിയിൽ സി.പി സുരേന്ദ്രനാഥ ബാനർജി(94 വയസ്സ്) അന്തരിച്ചു. ജനകീയ ആസൂത്രണ പ്രസ്ഥാനത്തിന്റെയും സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിന്റെയും റിസോഴ്സ് പെഴ്സണുമായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവകലാശാലയുടെ കൊല്ലം ടീച്ചർ എജുക്കേഷൻ സെന്ററിന്റെ സ്ഥാപക ഡയറക്ടറായിരുന്നു.  ചൂട്ടറ കമ്മാഞ്ചേരി കുടുംബാംഗമാണ്. ഭാര്യ – ജി.ആർ. ലീല (വിരമിച്ച അധ്യാപിക). മക്കൾ – സി.എസ്. അജിത്ത് (ഐ.എസ്.ആർ.ഒ), സി.എസ്. രാജീവ്(മാരുതി സുസുക്കി). മരുമക്കൾ – അനില അജിത്ത് (വിരമിച്ച ശാസ്ത്രജ്ഞ. ഐ.എസ്.ആർ.ഒ), സന്ധ്യ രാജീവ് സംസ്കാരം. പോളയത്തോട് വിശ്രാന്തിയിൽ നടന്നു.

Post a Comment

0 Comments