banner

വീണ്ടും കര്‍ഷകർ ശക്തമായ സമരത്തിന്...!, സ്വാതന്ത്ര്യ ദിനമായ നാളെ ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ കര്‍ഷക സംഘടനകള്‍, പോലീസ് ഉപരോധം തുടരും?


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : കര്‍ഷക സമരം വീണ്ടും ശക്തമാക്കാന്‍ ഒരുങ്ങി വിവിധ കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനമായ നാളെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തീരുമാനിച്ചു. പഞ്ചാബില്‍ അട്ടാരിയില്‍നിന്ന് അമൃത്സറിലെ ഗോള്‍ഡന്‍ ഗേറ്റ് വരെയാകും പ്രധാന മാര്‍ച്ച് നടക്കുക.

അതേസമയം പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിലേക്കു മാര്‍ച്ച് നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതരം) തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15നു ഹരിയാനയില്‍ ദേശീയ തലത്തിലുള്ള കിസാന്‍ മഹാപഞ്ചായത്ത് നടത്താനും രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍നിന്നു ലക്ഷക്കണക്കിനു കര്‍ഷകരെ ഇതില്‍ ഭാഗമാക്കാനും തീരുമാനിച്ചു.

നേരത്തേ കര്‍ഷകരുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്നാരംഭിച്ച ട്രാക്ടര്‍ റാലി പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ തടഞ്ഞിരുന്നു. ഇതു സംഘര്‍ഷാവസ്ഥയ്ക്കു കാരണമാകുകയും അക്രമങ്ങളില്‍ ഏതാനും പേര്‍ കൊല്ലപ്പെടുകയും ചെയ്തു. പൊലീസ് ഉപരോധം തീര്‍ത്തതോടെയാണു കര്‍ഷകര്‍ക്കു ഡല്‍ഹിയിലേക്കു കടക്കാന്‍ സാധിക്കാതെ വന്നത്. ശംഭുവില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനു ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments