banner

അഷ്ടമുടി മണലിക്കടയിൽ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു...!, പരിഭ്രാന്തിക്കൊടുവിൽ ഫയർഫോഴ്സ് എത്തി തീ അണച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
അഷ്ടമുടി :
മണലിക്കടയിൽ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്ത്രി പരത്തി. മണലിക്കട കരിക്കട പുതുവലിൽ ജോർജിൻറെ വീട്ടിലെ അടുക്കളയിലാണ് ഭീതി പടർത്തിയ സംഭവം ഉണ്ടായത്. വൈകിട്ടോടെ പാചകത്തിനിടെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ കത്തുകയായിരുന്നു. പരിഭ്രാന്തരായി വീട്ടുകാർ പുറത്തിറങ്ങി അയൽവാസികളെ വിവരമറിയിച്ചു.  തുടർന്ന് അയൽവാസിയായ സഹോദരി വിവരമറിയിച്ചത് അനുസരിച്ച് കൊല്ലത്തുനിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ നാട്ടുകാർ ഏറെനേരം പരിഭ്രാന്തരായി. ആർക്കും പരിക്കില്ല.

Post a Comment

0 Comments