banner

ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്താൻ ശ്രമം...!, വ്യാജമായി നിര്‍മിച്ച വര്‍ക്ക് വിസയില്‍ ബഹ്‌റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്നതിനിടെ സംശയം, ഒരു സംഘം ഇന്ത്യയില്‍ പിടിയിൽ


സ്വന്തം ലേഖകൻ
മനാമ : വ്യാജമായി നിര്‍മിച്ച വര്‍ക്ക് വിസയില്‍ ബഹ്‌റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയിലായി അടുത്തിടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വ്യാജവിസയിലെത്തിയ ഇന്ത്യക്കാരന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ വലയിലാക്കാന്‍ സാധിച്ചത്. പഞ്ചാബ് സ്വദേശിയുടെ തൊഴില്‍ വിസ വ്യാജമാണെന്ന് ഇമിഗ്രേഷന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.’

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നാട്ടുകാരായ ചിലരാണ് വിസ ഏര്‍പ്പാടാക്കിയതെന്ന് അയാള്‍ സമ്മതിച്ചു. 1,25,000 രൂപ (560 ദിനാര്‍) ഇതിനായി ഏജന്റിന് നല്‍കി. തന്റെ ഗ്രാമക്കാരന്‍ തന്നെയായ ഏജന്റിന്റെ വിശദാംശങ്ങളും അദ്ദേഹം കൈമാറി. പഞ്ചാബിലെ ഗുര്‍ദാ സ്പ്പൂരില്‍നിന്ന് ഏജന്റിനെയും അയാളുടെ കൂട്ടാളിയെയും പിടികൂടി. വിദേശ ജോലി വാഗ്ദാനം ചെയ്ത് ആളുകളെ കബളിപ്പിക്കാന്‍ ഏജന്റുമായി സഹകരിച്ചതായി കൂട്ടാളി സമ്മതിച്ചു. ഇയാള്‍ 2018ല്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നതായും വ്യക്തമായി. ഒരാള്‍ക്ക് വ്യാജവിസ ശരിയാക്കി നല്‍കാനായി ഇയാള്‍ ഏജന്റില്‍നിന്ന് വാങ്ങിയിരുന്നത് 350 ദിനാറാണ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments