സ്വന്തം ലേഖകൻ
വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുസംബി അഥവാ മധുരനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്ന മധുരനാരങ്ങ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉത്തമമാണ്.
മുസംബിയില്‍ വിറ്റാമിന്‍ സി മാത്രമല്ല, ആന്റിഓക്‌സിഡന്റുകളും വളരെ കൂടുതലാണ്. അതിനാല്‍ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന മുസംബി ജ്യൂസ് കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കൂടാതെ, മലബന്ധത്തെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും അസിഡിറ്റിയെ ഒഴിവാക്കാനും ഇത് സഹായിക്കും.
1: പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു
മധുരനാരങ്ങയിലോ അതിന്റെ ജ്യൂസിലോ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി യും മറ്റ് ആന്റിഓക്‌സിഡന്റുകളും പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ്. ശരീരത്തിൽ ജലദോഷം, പനി എന്നിവ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. രക്തചംക്രമണം ഉത്തേജിപ്പിക്കുകയും അങ്ങനെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യാൻ ഇത് സഹായിക്കും.
2: ദഹനം മെച്ചപ്പെടുത്താൻ
മുസംബി കഴിക്കുന്നത് മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കും. സവിശേഷ രുചിയുള്ള ഈ പാനീയത്തിന് ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ സ്രവണത്തെ ഉത്തേജിപ്പിക്കാൻ കഴിവുണ്ട്. കൂടാതെ ദഹനത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന ഫ്ലേവനോയിഡുകൾ എന്ന സംയുക്തങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ദഹനത്തെ സഹായിക്കുന്നതിനായി പിത്തരസം, ചില ഗ്യാസ്ട്രിക് ആസിഡ്, ദഹനരസങ്ങൾ എന്നിവയെ ള ത് ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇത് ധാരാളം പൊട്ടാസ്യവും നൽകുന്നു, ഇത് വയറിളക്കം അടക്കമുള്ള ലക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
3: നിർജ്ജലീകരണം തടയാൻ
ദാഹവും നിർജ്ജലീകരണവും ഉള്ളപ്പോൾ കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കുക. ഇതിനുപകരം മധുര നാരങ്ങ ജ്യൂസ് കുടിക്കുക, കാരണം അത് ദാഹം ശമിപ്പിക്കുക മാത്രമല്ല. ശരീരത്തിന് ആവശ്യമായ പ്രധാന ധാതുക്കളും വിറ്റാമിനുകളും നൽകുകയും ചെയ്യുന്നു. ഇത് ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. നിർജ്ജലീകരണം, പേശിവലിവ്, തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ അത്ലറ്റുകൾക്ക് ഇത് ഒരു മികച്ച ഓപ്ഷനായിരിക്കും.
4: കണ്ണുകൾക്കും ചർമ്മത്തിനും മുടിക്കും അത്യുത്തമം
ആന്റിഓക്‌സിഡന്റുകളാലും ആൻറി ബാക്ടീരിയൽ ഗുണങ്ങളാലും സമ്പുഷ്ടമായതിനാൽ ഈ പഴം നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ്. ഈ പഴങ്ങൾ കഴിക്കുന്നത് അണുബാധയിൽ നിന്ന് കണ്ണുകളെ സംരക്ഷിച്ചു നിർത്തും. പ്രധാനമായും മലിനീകരണം അല്ലെങ്കിൽ അലർജി മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ ഒരു പരിധി വരെ അകറ്റി നിർത്താൻ ഇത് സഹായിക്കും. മുടിവേരുകൾക്കും ആവശ്യമായ ഈർപ്പവും പോഷകങ്ങളും നൽകി താരൻ അടക്കമുള്ള ലക്ഷണങ്ങളെ ചികിത്സിക്കാൻ മൂസംബി സഹായിക്കുന്നു. ഇത് കൂടുതൽ കഴിക്കുന്നത് മുടികൊഴിച്ചിൽ ലക്ഷണങ്ങളെ ഒരു പരിധിവരെ കുറയ്ക്കുകയും ചെയ്യും. മുഖക്കുരുവും പിഗ്മെന്റേഷനും അകറ്റാനായി ഉപയോഗിക്കപ്പെടുന്ന പല ക്രീമുകളിലും മുസമ്പി ചേർന്നിട്ടുണ്ട്. ഇതിൻ്റെ നീര് ചർമ്മത്തിൽ പുരട്ടി രാത്രി മുഴുവൻ വച്ചാൽ ചർമ്മത്തിന് തിളക്കം ലഭിക്കും. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല, നിറം മെച്ചപ്പെടുത്തുകയും പ്രശ്നങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.
5: ശരീരഭാരം കുറയ്ക്കാൻ
കൊഴുപ്പും കലോറിയും കുറവാണ് മുസമ്പി ജ്യൂസിന്. ഇത് ഇടയ്ക്കിടെ കുടിക്കുന്നത് വഴി വിശപ്പ് നിയന്ത്രിക്കാനും കഴിയും. ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണ് ഇതിലെ ഗുണങ്ങൾ. ശരീരത്തിൽ അടിഞ്ഞുകൂടുന്ന അധിക കലോറി എരിച്ചുകളയാൻ മുസാമ്പി ജ്യൂസും തേനും ചേർത്ത മിശ്രിതം നിങ്ങൾക്ക് പതിവായി കുടിക്കാം.
6: അൾസർ ചികിത്സിക്കാൻ
മുസമ്പി ജ്യൂസിന്റെ പ്രധാന ഗുണങ്ങളിലൊന്ന് ഇത് അൾസറിനെ ചികിത്സിക്കാൻ സഹായിക്കും എന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ ക്ഷാരവുമായി ചേർന്ന് പ്രതിപ്രവർത്തനത്തിൽ ഏർപ്പെടുകയും ആമാശയത്തിലെ ആസിഡിക്ക് നില കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. അൾസർ പ്രശ്നങ്ങളെ നേരിടാൻ ഏറ്റവും പ്രകൃതിദത്തമായ പരിഹാരങ്ങളിൽ ഒന്നാണിത്.
7: വിറ്റാമിൻ സിയുടെ മികച്ച ഉറവിടം
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് മധുരനാരങ്ങ. വിറ്റാമിൻ സി യുടെ കുറവ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് സ്കർവി. രക്തസ്രാവം, മോണയിൽ നീർവീക്കം, അടിക്കടിയുള്ള ജലദോഷവും പനിയും, വായിലെ അൾസർ, നാക്കിലെ അൾസർ, എന്നിവ ഈ അവസ്ഥയുടെ സൂചനകളാണ്. മധുരനാരങ്ങകൾ പതിവായി കഴിക്കുന്നത് സ്കർവി രോഗ ലക്ഷണത്തെ തടയും. മോണയിൽ രക്തസ്രാവം ഉണ്ടാകുന്നത് കുറയ്ക്കാൻ മധുരനാരങ്ങാ നീര് പുരട്ടുന്നത് ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
8: അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ
മധുരനാരങ്ങയിൽ ഉയർന്ന വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് ശാരീരിക വീക്കം ഒഴിവാക്കും. അതിനാൽ ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ശരീരത്തിൻ്റെ കാൽസ്യം ആഗിരണം മെച്ചപ്പെടുത്തുന്നു. കോശങ്ങളിലെ അസ്ഥി രൂപീകരണത്തെ ഉത്തേജിപ്പിക്കുന്നു. ഇതു മൂലം മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
9: ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കുന്നു
ഗർഭധാരണം, ദഹനക്കേട്, ഹോർമോൺ അസന്തുലിതാവസ്ഥ അല്ലെങ്കിൽ ശാരീരിക അവയവങ്ങളുടെ മോശം പ്രവർത്തനം എന്നിവയുൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ കാരണം ഓക്കാനം അല്ലെങ്കിൽ ഭക്ഷണത്തോടുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടുമ്പോൾ നിങ്ങൾക്ക് മധുരമുള്ള നാരങ്ങ കഴിക്കാം. മധുരനാരങ്ങയുടെ സുഗന്ധവും രുചിയും ഇത്തരം രോഗലക്ഷണങ്ങളെയെല്ലാം തൽക്ഷണം അകറ്റും.
10: വൃക്കയിലെ കല്ലുകൾ പുറന്തള്ളാൻ
വൃക്കയിലെ കല്ലുകൾ സാധാരണയായി പലയാളുകളും നേരിടേണ്ടിവരുന്ന ലക്ഷണങ്ങളിൽ ഒന്നാണ്. പഠനങ്ങൾ അനുസരിച്ച്, ദിവസേനയുള്ള ഭക്ഷണത്തിന്റെ ഭാഗമായി സിട്രസ് പഴങ്ങൾ കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. വൃക്കയിലെ കല്ലുകളുടെ സാധ്യത കുറയ്ക്കാനും ഇവ ഉണ്ടെങ്കിൽ അത് പൊടിച്ചു കളഞ്ഞുകൊണ്ട് സ്വാഭാവികമായി മൂത്രത്തിലൂടെ പുറന്തള്ളാനും മധുരമുള്ള നാരങ്ങ കഴിക്കുന്നത് നല്ലതാണ്
മധുര നാരങ്ങകൾ നിങ്ങൾക്ക് ദിവസത്തിൽ ഉടനീളം ലഘുഭക്ഷണമായി കഴിക്കാം. തൊലി കളഞ്ഞ് ഇത് നിങ്ങളുടെ സാലഡുകളിൽ ചേർക്കാം. അതല്ലെങ്കിൽ ഇഷ്ടമുള്ളപ്പോഴെല്ലാം മധുരനാരങ്ങ ഒരു പഴച്ചാറായി കുടിക്കാം. വേണമെങ്കിൽ മധുരനാരങ്ങയും കുക്കുമ്പറും ചേർത്ത് ഡിറ്റോക്സ് ഡ്രിങ്ക് തയ്യാറാക്കാൻ കഴിയും. രണ്ട് ചേരുവകളും കലർത്തി അതിൽ വെള്ളം നിറച്ച് 3 മുതൽ 4 മണിക്കൂർ വരെ ഇൻഫ്യൂസ് ചെയ്യാൻ അനുവദിക്കുക. സാധാരണ നാരങ്ങകളിൽ നിന്നും വ്യത്യസ്തമായി വലുതും ഓവൽ ആകൃതിയിലുള്ളതും മഞ്ഞയ്ക്ക് പകരം പച്ച നിറത്തിലുള്ളതുമായ പഴങ്ങളാണ് മധുരനാരങ്ങകൾ. നാരങ്ങകയുടെ രുചി നന്നെ പുളിപ്പുള്ളതാണ്. പക്ഷേ മധുരമനാരങ്ങയുടെ നീര് അത് പാകമാകുമ്പോൾ മധുരമുള്ളതായി മാറുന്നു. നാരങ്ങകൾ അൽപ്പം കൂടുതൽ അസിഡിറ്റി അടങ്ങിയിട്ടെങ്കിൽ മുസമ്പിയിൽ കൂടുതൽ ഫൈബറുകളാണ് അടങ്ങിയിട്ടുള്ളത്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ, രണ്ടും ഒരുപോലെ നല്ലതാണ്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments