സ്വന്തം ലേഖകൻ
ജയ്പുർ : ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പ്രേം രാം മേഘ്വാളെന്നയാളാണു ഭാര്യയോട് കൊടും ക്രൂരത കാട്ടിയത്. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം. ജയ്സാൽമേറിലുള്ള സഹോദരിയെ കാണാൻ പോകണമെന്നു യുവതി ആവശ്യപ്പെട്ടതിൽ പ്രകോപിതനായാണ് ഇയാൾ യുവതിയെ ആക്രമിച്ചത്.
യുവതിയുടെ കാലുകൾ ബൈക്കിൽ ബന്ധിച്ചശേഷം ബൈക്ക് അതിവേഗം ഓടിച്ചുപോകുകയായിരുന്നു. ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചരലും മണ്ണും നിറഞ്ഞ റോഡിലൂടെ വലിച്ചിഴയ്ക്കുമ്പോൾ യുവതി മുറിവേറ്റു നിലവിളിക്കുന്നതും തുടർന്നു ബൈക്ക് നിർത്തിയ പ്രതി കൂസലില്ലാതെ നിൽക്കുന്നതും 40 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്.
അയൽസംസ്ഥാനങ്ങളിൽനിന്ന് പണം നൽകി വധുവിനെ വാങ്ങുന്ന സംഭവങ്ങൾ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ ‘വാങ്ങുന്ന’ യുവതികൾ വലിയ രീതിയിലുള്ള മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകാറുണ്ട്. 10 മാസം മുമ്പ് 2 ലക്ഷം രൂപയ്ക്ക് പ്രേം റാം മേഘ്വാൾ യുവതിയെ വാങ്ങുകയായിരുന്നു എന്നാണു വിവരം. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments