banner

കൊല്ലത്ത് ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തിയ പ്രതി പിടിയിൽ...!, ആറ് ലിറ്റർ മദ്യവുമായി അറസ്റ്റിലായത് 48-കാരൻ, 400 രൂപയ്ക്ക് വാങ്ങുന്ന മദ്യം വിറ്റിരുന്നത് 700 രൂപയ്ക്ക്, പിച്ചാത്തി ബിജു പിടിയിലാകുമ്പോൾ


സ്വന്തം ലേഖകൻ
കൊല്ലം : ഓട്ടോറിക്ഷയിൽ കറങ്ങി മദ്യ വില്പന നടത്തിയയാൾ പിടിയിൽ. പെരിനാട് വെള്ളിമൺ രാഘവ വിലാസം വീട്ടിൽ ബിജുവാണ് (48, പിച്ചാത്തി ബിജു) എക്സൈസ് പിടിയിലായത്. 

കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.മനോജ് ലാലിന്റെ നേതൃത്വത്തിൽ വെള്ളിമൺ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ആറ് ലിറ്റർ മദ്യം കണ്ടെടുത്തു. ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് 400 രൂപയ്ക്ക് വാങ്ങുന്ന മദ്യം 700 രൂപയ്ക്കാണ് വിറ്റിരുന്നത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ബിജു.

കൊല്ലം ഇന്റലിജൻസ് ബ്യൂറോ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ശ്രീകുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബിനുലാൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ജ്യോതി, അനീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, സുനിൽകുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസറായ രാജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. റിമാൻഡ് ചെയ്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments