banner

മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് 20-കാരിക്ക് നടുറോഡിൽ ക്രൂര മർദ്ദനം...!, യുവതിയുടെ കഴുത്തിന് കുത്തിപിടിച്ച് മുഖത്തടിച്ചു, കേസെടുത്ത് പോലീസ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കോട്ടയം : മൊബൈൽ നമ്പർ ബ്ളോക്ക് ചെയ്തതിന് കോട്ടയം സ്വദേശിനിയായ ഇരുപതുകാരിക്ക് നടുറോഡിൽ ക്രൂര മർദ്ദനം. തൃക്കാക്കര കെ.എം.എം കോളേജിന് മുന്നിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തായ കോട്ടയം സ്വദേശി കൂവപ്പള്ളി വീട്ടിൽ അൻസലിനെതിരെ തൃക്കാക്കര പോലീസ് കേസ് എടുത്തു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ ശല്യം സഹിക്കാതായതോടെ പെൺകുട്ടി പ്രതിയുടെ നമ്പർ ബ്ളോക്ക് ചെയ്യുകയായായിരുന്നു. തുടർന്ന്, കോളേജിന് സമീപം കാത്തുനിന്ന പ്രതി പെൺകുട്ടിയെ നടുറോഡിൽ വച്ച് കഴുത്തിന് കുത്തിപിടിച്ച് മുഖത്തടിച്ചു. 

ഒരുലക്ഷം രൂപ വിലയുള്ള മൊബൈൽ ഫോൺ റോഡിൽ എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ആക്രോശിക്കുകയും ചെയ്തു. ആളുകൾ ഓടി കൂടുന്നതിനിടെ പ്രതി കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരെ പൊലീസ് എഫ് ഐആർ റെജിസ്റ്റർ ചെയ്തു.

Post a Comment

0 Comments