സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : വൈദ്യുതാഘാതമേറ്റ് ഇഞ്ചവിള സ്വദേശിക്ക് ദാരുണാന്ത്യം. ഇഞ്ചവിള കണ്ണമത്ത് ചിറയിൽ എസ് എൻ മൻസിൽ നിസാം (47) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കണ്ടച്ചിറ സെൻറ്. തോമസ് ദേവാലയത്തിന്റെ പുനഃനിർമ്മാണവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു എന്നാണ് വിവരം. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നാളെ (വ്യാഴാഴ്ച) ബന്ധുക്കൾക്ക് വിട്ടുനൽകും.
0 Comments