banner

സ്വന്തം വീട്ടിലും ഒളിക്യാമറ വെച്ച് വീഡിയോയെടുത്തു...!, കുട്ടികളുടേതും സ്ത്രീകളുടേതുമുൾപ്പെടെ ഒരു ഹാർഡ് ഡിസ്ക്കിൽ നിറയെ നഗ്നവീഡിയോകൾ, ഭാര്യയുടെ പരാതിയിൽ ഡോക്ടർ പിടിയിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
വാഷിങ്ടൺ : സ്വന്തം വീട്ടിൽ ഉൾപ്പടെ ഒളിക്യാമറ വച്ച് കുട്ടികളുടേയും സ്ത്രീകളുടേയുമടക്കം നിരവധി പേരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ ഇന്ത്യൻ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ. നൂറു കണക്കിന് സ്ത്രീകളുടേയും കുട്ടികളുടേയും നഗ്ന ചിത്രങ്ങളും വീഡിയോകളും ഇയാൾ ഒളിക്യാമറ വഴി പകർത്തി.ഓഗസ്റ്റ് 8-നാണ് 40-കാരനായ ഒമൈർ ഐജാസിനെ  അറസ്റ്റ് ചെയ്യുന്നത്. ശൗചാലയം, വസ്ത്രം മാറുന്ന സ്ഥലം, ആശുപത്രി മുറി തുടങ്ങിയിടങ്ങളിൽ ഒളിക്യാമറ വച്ചാണ് നഗ്ന  വീഡിയോ ഇയാൾ പകർത്തുന്നത്. സ്വന്തം വീട്ടിലും ഒളിക്യാമറ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അടക്കം സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായാണ് റിപ്പോർട്ട്. സ്വന്തം വീട്ടിലെ രണ്ടുവയസ്സുള്ള കുട്ടികളുടെ വസ്ത്രങ്ങളില്ലാത്ത ദൃശ്യങ്ങളും ഇയാൾ പകർത്തിയതായി റിപ്പോർട്ടുണ്ട്.

പ്രതിയുടെ ഭാര്യ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.മിഷിഗണിലെ റോച്ചസ്റ്റർ ഹിൽസിലുള്ള പ്രതിയുടെ വീട്ടിൽ നിന്ന് ആയിരത്തിലേറെ വീഡിയോകളുടെ ശേഖരം കണ്ടെടുത്തിട്ടുണ്ട്. ഇരകളുടെ പട്ടിക ഇനിയും നീളുമെന്ന് ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് വ്യക്തമാക്കി.

2011-ൽ വർക്ക് വിസയിലാണ് ഇയാൾ അമേരിക്കയിൽ എത്തുന്നത്. തുടർന്ന് അവിടത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. അലബാമയിൽ ഉണ്ടായിരുന്ന പ്രതി 2018 മുതലാണ് മിഷിഗണിലേക്ക് താമസം മാറ്റിയത്.

കംപ്യൂട്ടറുകൾ, ഫോണുകൾ എന്നിവയടക്കം 15-ഓളം ഉപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു ഹാർഡ് ഡ്രൈവിൽ മാത്രം 13,000 വീഡിയോകളായിരുന്നു ഉണ്ടായിരുന്നത്. ക്ലൗഡ് സ്റ്റോറേജിലും വീഡിയോകൾ ശേഖരിച്ചു വെച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അബോധാവസ്ഥയിലുള്ളവരേയും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളേയും ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോകളും ഇയാൾ പകർത്തിയതായി ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് പറയുന്നു.

إرسال تعليق

0 تعليقات