banner

ബാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ അടിപിടി...!, സ്വന്തം ഫോൺ തിരികെ ചോദിച്ച യുവാവിന്റെ വൃഷണം കടിച്ചെടുത്തു, കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു, സുബിനെ സകലയിടത്തും തിരഞ്ഞ് പോലീസ്


സ്വന്തം ലേഖകൻ
പത്തനംതിട്ട : തിരുവല്ല നഗരത്തിലെ ബാര്‍ പരിസരത്ത് ഉണ്ടായ അടി പിടിക്കിടെ യുവാവിന്റെ വൃഷണം കടിച്ചു പറിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതി പാലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കുറ്റപ്പുഴ പാപ്പിനിവേലില്‍ വീട്ടില്‍ സുബിന്‍ അലക്സാണ്ടര്‍ (28) ആണ് ഇന്നലെ രാത്രി 10 മണിയോടെ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്.

കുറ്റപ്പുഴ അമ്പാടി വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന സവീഷ് സോമന്‍ ( 35 ) നെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് സുബിന്‍ ഇന്നലെ വൈകിട്ടോടെ പോലീസിന്റെ പിടിയിലായത്. തിരുവല്ല നഗരമധ്യത്തിലെ ബാര്‍ പരിസരത്ത് ഇന്നലെ വൈകിട്ട് ആറുമണിയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാറില്‍ നിന്നും മദ്യപിച്ച് ഇറങ്ങിയ സുബിന്‍ മറ്റാരെയോ ഫോണ്‍ ചെയ്യാനായി സവീഷിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ തിരികെ നല്‍കണമെങ്കില്‍ 3000 രൂപ തനിക്ക് തരണം എന്ന് സുബിന്‍ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. വൃഷണത്തില്‍ ഗുരുതര പരിക്കേറ്റ സവീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ബാര്‍ പരിസരത്തു നിന്നും കസ്റ്റഡിയില്‍ എടുത്ത സുബിനെതിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. വീട് കയറിയുള്ള ആക്രമണം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സുബിനെ 2023 ല്‍ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.

കാപ്പാ കാലാവധി കഴിഞ്ഞ് തിരികെ നാട്ടിലെത്തിയ സുബിന്‍ വീണ്ടും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുബിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും രാത്രി പത്തരയോടെയാണ് സവീഷിന്റെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കേസെടുക്കും മുമ്പാണ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന സുബിന്‍ രക്ഷപ്പെട്ടത് എന്നും പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും എസ് എച്ച് ഒ ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments