banner

ബോട്ട് ജെട്ടിയുടെ കോൺക്രീറ്റ് ഉണങ്ങി...!, കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത പെരുമൺ- പേഴുംതുരുത്ത് ജങ്കാർ ഓടിത്തുടങ്ങി

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കൊല്ലം : മൺറോത്തുരുത്തിലെ പേഴുംതുരുത്തിലേക്ക് പെരുമൺ ക്ഷേത്രക്കടവിൽ നിന്ന് ജങ്കാറിന്റെ സ്ഥിരം സർവീസ് ഇന്നലെ ആരംഭിച്ചു. കഴിഞ്ഞയാഴ്ച സർവീസ് ഉദ്ഘാടനം നടന്നെങ്കിലും പെരുമൺ ക്ഷേത്രക്കടവിലെ ബോട്ട് ജെട്ടിയുടെ കോൺക്രീറ്റ് ഉണങ്ങാത്തതിനാൽ സ്ഥിരം സർവീസ് തുടങ്ങുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. പനയം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ജങ്കാർ സർവ്വീസ്.

കൊല്ലം നഗരത്തിലേക്ക് ഉൾപ്പെടെ യാത്ര ചെയ്യുന്നതിന് കുണ്ടറ വഴി 25 കിലോമീറ്റർ വരെ ചുറ്റിയാത്ര ചെയ്തിരുന്ന മൺറോത്തുരുത്തുകാർക്ക് പുനഃക്രമീകരിച്ച ജങ്കാർ സർവീസ് ആശ്വാസമാകും.

കുന്നത്തൂർ ഭാഗത്തുള്ളവർക്കും കൊല്ലത്തേക്കും തിരിച്ചും അതിവേഗമെത്താനുള്ള മാർഗമാണ് പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ്. ആദ്യ ദിവസമായതിനാൽ ഇന്നലെ യാത്രക്കാരും വാഹനങ്ങളും കുറവായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ.

യാത്രക്കാരുണ്ടെങ്കിൽ 15 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താനാണ് അധികൃതരുടെ തീരുമാനം. പെരുമണിൽ നിന്ന് രാവിലെ 6.30ന് ആദ്യ സർവ്വീസോടെ ആരംഭിച്ച് പേഴുംതുരുത്തിൽ നിന്ന് രാത്രി 8.30ന് അവസാന സർവ്വീസോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് ഓരോ ദിവസത്തേയും സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം പരമാവധി 56 സർവീസ് വരെ നടത്താനാകുമെന്നാണ് പ്രതീക്ഷ.

Post a Comment

0 Comments