banner

അർജുനെ കാണാതായ ഷിരൂരില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി..!, സംശയം തുടരുന്നു

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കര്‍ണാടക : ഷിരൂരില്‍ ഒരു മൃതദേഹം കണ്ടെത്തി. ജീര്‍ണിച്ച നിലയിലാണ് അകനാശിനി ബാഡ കടല്‍ തീരത്ത് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആരുടെ മൃതദേഹം എന്ന് വ്യക്തമല്ല. മണ്ണിടിഞ്ഞ് മലയാളിയായ അര്‍ജുനെയും ലോറിയേയും ഈ മേഖലയിലാണ് കാണാതായത്

മൃതദേഹത്തിന് അധികം പഴക്കമില്ലായെന്ന് ആണ് റിപ്പോര്‍ട്ട് എന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് പറഞ്ഞു. ഇത് സംബന്ധിച്ച് ഡി.എന്‍.എ. പരിശോധന വേണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ സഹോദരന്റെ ഡി.എന്‍.എ. സാംപിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു മല്‍സ്യ തൊഴിലാളിയെ കാണാതായിരുന്നു.

Post a Comment

0 Comments