banner

രാഷ്ട്രീയം കളിച്ചോളൂ അത് മുസ്ലിം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകരുത്...!, പാർലമെൻറ് ഇലക്ഷനിലെ വിജയത്തിനു വേണ്ടി സിപിഎം അഴിച്ചുവിട്ടത് സംഘപരിവാരത്തെ പോലും നാണിപ്പിക്കുന്ന വർഗീയത, ടി പി ചന്ദ്രശേഖരനെ വധിക്കാൻ പദ്ധതിയിട്ടപ്പോൾ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചു മുസ്ലിം സമുദായത്തിനെതിരെ അന്വേഷണം കൊണ്ടുവരാൻ സിപിഎം ഗൂഢാലോചന നടത്തിയതും കുതന്ത്രം പൊളിഞ്ഞുവീണതുമായ കാഴ്ച കേരളീയ സമൂഹം കണ്ടതാണ്, കാഫിർ പരാമർശത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കരുവാ റഫീഖ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : ഇക്കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കാഫിർ പരാമർശത്തിൽ പുതിയ അന്വേഷണ റിപ്പോർട്ടുകൾ പുറത്തു വരവേ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് കരുവ റഫീഖ്. 'രാഷ്ട്രീയം കളിച്ചോളൂ അത് മുസ്ലിം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകരുത്' എന്ന തലക്കെട്ടോടെയാണ് റഫീഖ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്. നിസ്സാരമായ ഒരു പാർലമെൻറ് മണ്ഡലം ജയിക്കുന്നതിനുവേണ്ടി ഇന്ത്യയിലെ സംഘപരിവാരത്തെ പോലും നാണിപ്പിക്കുന്ന വർഗീയത ഇറക്കിയ സിപിഎം നേതൃത്വം മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് റഫീഖ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ടിപി ചന്ദ്രശേഖരനെ വധിക്കാൻ പദ്ധതി തയ്യാറാക്കിയപ്പോൾ മാഷ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് അന്വേഷണം ഈ സമുദായത്തിനെതിരെ തിരിക്കാനും സിപിഎം ഗൂഢാലോചന നടത്തിയതും അവിടെ സിപിഎമ്മിന്റെ കുതന്ത്രം പൊളിഞ്ഞു വീഴുന്നത് കേരളീയ സമൂഹം കണ്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലയാളം മാധ്യമം പ്രസിദ്ധീകരിച്ച ന്യൂസ് കാർഡുമായിട്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

കരുവാ റഫീക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം

രാഷ്ട്രീയം കളിച്ചോളൂ അത് മുസ്ലിം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകരുത്

നിസ്സാരമായ ഒരു പാർലമെൻറ് മണ്ഡലം ജയിക്കുന്നതിനുവേണ്ടി ഇന്ത്യയിലെ സംഘപരിവാരത്തെ പോലും നാണിപ്പിക്കുന്ന വർഗീയത ഇറക്കിയ സിപിഎം നേതൃത്വം മുസ്ലിം സമുദായത്തോട് മാപ്പ് പറയുക
"കാഫിർ" പരാമർശത്തിന്റെ നിജസ്ഥിതികൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ കേരള സമൂഹത്തിൽ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജീവിക്കുന്ന മുസ്ലിം ഇതര മതവിഭാഗങ്ങളിൽപ്പെട്ട ആളുകളിൽ പോലും ഭിന്നിപ്പിൻ്റെ മനോവികാരം ഉണ്ടാക്കുവാൻ ഈ സംഭവം ഇടവരുത്തിയേനെ
സിപിഎം ഈ സമുദായത്തിനെതിരെ ആദ്യമായിട്ടൊന്നുമല്ല ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത് പണ്ടൊരു കാലത്ത് പാർട്ടി വിട്ട് മറ്റൊരു സംഘടനയിൽ പ്രവർത്തിച്ചതിന്റെ പേരിൽ കണ്ണൂരിൽ ഫസൽ എന്ന ചെറുപ്പക്കാരനെ വെളുപ്പാൻ കാലത്ത് പത്ര വിതരണത്തിന് പോയ സമയം വെട്ടിക്കൊന്നതിനു ശേഷം അദ്ദേഹത്തിൻറെ രക്തം പുരട്ടിയ ടവ്വല് തൊട്ടടുത്തുള്ള അമ്പല മുറ്റത്ത് വലിച്ചെറിഞ്ഞ് വർഗീയ സംഘർഷം സൃഷ്ടിക്കാൻ സിപിഎം ശ്രമിച്ചിരുന്നു പോലീസിൻ്റെ അന്വഷണം കൃത്യമായ നിലയിൽ അല്ലാതവന്നപ്പോൾ ഫസലിൻ്റെ ഭാര്യ CBI യെ  അന്വേഷണം ആവശ്യപ്പെട്ടു അവസാനം CBI അന്വഷണത്തിനൊടുവിൽ ഫസൽ വധക്കേസിൽ പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന് കണ്ടെത്തുകയും ചെയ്തു 
ടിപി ചന്ദ്രശേഖരനെ വധിക്കാൻ പദ്ധതി തയ്യാറാക്കിയപ്പോൾ മാഷ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് അന്വേഷണം ഈ സമുദായത്തിനെതിരെ തിരിക്കാനും സിപിഎം ഗൂഢാലോചന നടത്തി അവിടെയും സിപിഎമ്മിന്റെ കുതന്ത്രം പൊളിഞ്ഞു വീഴുന്നത് കേരളീയ സമൂഹം കണ്ടതാണ്
ഇപ്പോഴിതാ വീണ്ടും കാഫിർ പരാമർശം സിപിഎമ്മിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് പടച്ചുവിട്ടതെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നു
സിപിഎം നേതൃത്വം ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും രണ്ടാമതും ഇടതുപക്ഷ മുന്നണി അധികാരത്തിൽ വരുന്നതിനു വേണ്ടി മുസ്ലിം സമുദായത്തിലെ സഖാക്കൾ ഒഴുക്കിയ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും ചരിത്രം നിങ്ങൾ മറന്നു
പാരമ്പര്യ ഈഴവ പാർട്ടി എന്നൊക്കെ ഒരു കാലത്ത് സിപിഎമ്മിനെ വിശേഷിപ്പിക്കാമായിരുന്നെങ്കിലും ഇന്ന് എസ് എൻ ഡി പി നേതൃത്വത്തിന്റെ പിന്തുണയോടു കൂടി ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം വഴി ഈഴവ വോട്ട് ബാങ്ക് ബി ജെ പി യിലേക്ക് പോകുന്ന ഇന്നിൻറെ രാഷ്ട്രീയ സാഹചര്യത്തിൽ സി പി എമ്മി ന് പിന്നിൽ മല പോലെ ഉറച്ചു നിൽക്കുന്ന ഒരു സമുദായത്തിന് നേരെ ഇനിയും കൊഞ്ഞനം കുത്തരുത്.

കരുവ റഫീഖ്
 

Post a Comment

0 Comments