banner

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രപതി...!, അനന്ത്‌നാഗ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് പേര്‍ക്ക് കീര്‍ത്തിചക്ര, ആദരവോടെ രാജ്യം


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചു. കാശ്മീരിലെ അനന്ത് നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് സൈനികര്‍ക്കാണ് കീര്‍ത്തിചക്ര പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് കേണൽ മൻപ്രീതിന് കീർത്തി ചക്ര നൽകുക. 2023 സെപ്തംബറില്‍ ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കേണല്‍ മന്‍പ്രീത് സിങ് കൊല്ലപ്പെട്ടത്.

കേണല്‍ മന്‍പ്രീത് സിങ്ങിനെ കൂടാതെ, കരസേനയില്‍ നിന്നുള്ള രണ്ട് പേര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കീര്‍ത്തി ചക്ര ലഭിച്ചു. സൈനികനായ രവി കുമാര്‍, മേജര്‍ എം നായിഡു എന്നിവരാണ് കീര്‍ത്തിചക്രയ്ക്ക് അര്‍ഹരായവര്‍. കേണല്‍ മന്‍പ്രീത് സിങ് രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു.

അനന്ത്‌നാഗ് ജില്ലയിലെ കൊക്കര്‍നാഗ് മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 രാഷ്ട്രീയ റൈഫിള്‍സിലെ (ആര്‍ആര്‍) കേണല്‍ സിങ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസാമില്‍ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.

17 വർഷത്തോളം സൈന്യത്തിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് കേണൽ മൻപ്രീത്. ഭീകരാക്രമണ സമയത്ത് രാഷ്ട്രീയ റൈഫിൾസ് 19ന്‍റെ ഭാഗമായിരുന്നു മൻപ്രീത് സിങ്. ആർആർലെ കാലാവധി പൂർത്തിയാക്കാൻ നാല് മാസം മാത്രം ശേഷിക്കേയാണ് ഭീകരാക്രമണത്തില്‍ മൻപ്രീത് സിങിന്‍റെ ജീവന്‍ നഷ്‌ടപ്പെടുന്നത്.

പഞ്ചാബിലെ ഭരോൻജിയാനിലാണ് കേണൽ മൻപ്രീതിൻ്റെ കുടുംബം. ഭാര്യ ജഗ്മീത് ഗ്രെവാളും രണ്ട് മക്കളും അടങ്ങുന്നതാണ് മന്‍പ്രീത് സിങ്ങിന്‍റെ കുടുംബം. റൈഫിൾമാൻ രവി കുമാർ, മേജർ എം നായിഡു എന്നിവരുൾപ്പെടെ നാല് സൈനികർക്കാണ് കീർത്തി ചക്ര ലഭിച്ചത്. ദീപക് കുമാറിന് ശൗര്യചക്ര പുരസ്‌കാരവും ലഭിച്ചു. രാഷ്‌ട്രപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments