banner

കൊല്ലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം...!, ഡിടിഒയുടെ കസേര തെറിപ്പിച്ചത് കെഎസ്ആര്‍ടിസിക്ക് ‘ശരണ്യ’ ബസ് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്നതായ പരാതി, സ്വന്തം പാർട്ടിയിലെ നേതാവായിരുന്ന ബന്ധുവിനായി മന്ത്രി ഗണേഷ് ഇടപെട്ടോ?


സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്കെതിരെ പരാതി നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി കെഎസ്ആർടിസി. കെഎസ്ആര്‍ടിസിക്ക് ‘ശരണ്യ’ ബസ് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്നതായ പരാതിയ്ക്ക് പിന്നാലെയാണ് കൊട്ടാരക്കര ഡിടിഒക്ക് കൊല്ലത്തെ കസേര തെറിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ബന്ധുവും കേരള കോൺഗ്രസ് ബിയുടെ നേതാവുമായിരുന്ന ശരണ്യ മനോജിന്റെ ഉടമസ്ഥതയിലുള്ളതാണ് ശരണ്യ ബസ്. നിരന്തരം ഈ ബസ് മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നതായി ജീവനക്കാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് മേൽഘടകങ്ങൾക്ക് പരാതി നൽകിയ കൊട്ടാരാക്കര ഡിടിഒ കെ കെ സുരേഷ് കുമാറിനെയാണ് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. 

കെഎസ്ആര്‍ടിസി സര്‍വീസിന് ശരണ്യ ബസ് മാര്‍ഗ തടസ്സം സൃഷ്ടിക്കുന്നുവെന്നും ചോദ്യം ചെയ്ത ജീവനക്കാരെ ശരണ്യ ബസ് ജീവനക്കാര്‍ ഭീക്ഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. കഴിഞ്ഞ മാസം 23നാണ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പരിതി നല്‍കുന്നത്. ഇന്നലെയാണ് സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തുവിട്ടത്. പരാതി നല്‍കി ഇന്ന് ഒരുമാസം തികയുന്നതിന് മുന്‍പായാണ് നടപടി.

അതേസമയം മന്ത്രിയുടെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് പിന്നിലെന്ന് ആരോപണം ഉണ്ടെങ്കിലും ഭരണപരമായ സൗകര്യത്തിന് വേണ്ടിയാണ് സ്ഥലമാറ്റം എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ശരണ്യ ബസ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറ്റി ആളുകളെ വിളിച്ച് ഇറക്കിക്കൊണ്ടുപോകുന്നു, കെഎസ്ആര്‍ടിസി ബസിന് സര്‍വീസ് നടത്താന്‍ സാധിക്കാത്ത വിധം കുറുകെ നിര്‍ത്തിയിടുന്നു, തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ശരണ്യ ബസ് നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരം സര്‍വീസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കൊട്ടാരക്കര ഡിടിഒ പരാതി നല്‍കിയത്.

വര്‍ഷങ്ങളായി കൊട്ടാരക്കര, പത്തനാപുരം, പത്തനംതിട്ട റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതാണ് ശരണ്യ ബസ്. കൊട്ടാരാക്കര ഡിടിഒയെ സ്ഥലമാറ്റിയപ്പോള്‍ പകരം കൊല്ലം ഡിടിഒയെ കൊട്ടാരക്കര ഡിപ്പോയിലേക്ക് മാറ്റി. അതോടെ കൊല്ലം ഡിപ്പോയെ അധിക ചുമതലയായി കരുനാഗപ്പള്ളിക്ക് നല്‍കിയിരിക്കുകയാണ്.

ഡിടിഒയെ സ്ഥലം മാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് രംഗത്തെത്തി. കൊട്ടാരക്കര ഡിടിഒയുടെ സ്ഥലം മാറ്റ അപേക്ഷ പരിഗണിച്ചു. തിരുവനന്തപുരത്തേയ്ക്ക് മാറണമെന്ന് ഡിടിഒ സുരേഷ് കുമാര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം നല്‍കിയത്. സ്ഥലംമാറ്റത്തില്‍ മറ്റ് വിഷയങ്ങള്‍ ഇല്ലെന്നും കെഎസ്ആടിസി മാനേജ്‌മെന്റ് അറിയിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments