banner

കൊള്ളപ്പലിശ സംഘത്തിന്‍റെ മർദനമേറ്റ് കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ച സംഭവം...!, പണം പലിശയ്ക്ക് വാങ്ങിയത് കൂട്ടുകാരുടെ കൈയ്യിൽ നിന്ന്, പക്ഷേ പലിശ കാര്യം വന്നപ്പോൾ ബന്ധം മറന്നു, ഭീഷണി സഹിക്കാതായതോടെ മാറി താമസിച്ചിട്ടും വിട്ടില്ല, മർദ്ദിച്ചവരുടെ പേരെടുത്ത് പറഞ്ഞ് മനോജിന്‍റെ കുടുംബം


സ്വന്തം ലേഖകൻ
പാലക്കാട് : പാലക്കാട് കുഴൽമന്ദത്ത് കൊള്ളപ്പലിശ സംഘത്തിന്‍റെ മർദനമേറ്റ് ചികിത്സയിലിരിക്കേ കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചതിൽ ഗുരുതര ആരോപണവുമായി കുടുംബം. മനോജിനെ കൊള്ളപ്പലിശക്കാർ നിരവധി തവണ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തിരുന്നതായി കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ  രംഗത്ത് വന്നു. കുറ്റക്കാരെ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

മനോജിനെ മർദ്ദിച്ചത് അടുത്ത സുഹൃത്തുക്കളാണെന്നാണ് കുടുംബം ആരോപിക്കുന്നത്. മ൪ദിച്ചവരുടെ പേര് എടുത്തു പറഞ്ഞാണ് കുടുംബത്തിൻറെ ആരോപണം. മരിച്ച മനോജും പലിശകൊടുത്തവരും സുഹൃത്തുക്കളായിരുന്നുവെന്ന് സഹോദരീ ഭ൪ത്താവ് റജീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പക്ഷെ പലിശയ്ക്ക് മുന്നിൽ സുഹൃത്ത് ബന്ധം മാറി നിന്നു. കൊടുത്ത തുകയ്ക്ക് ഇരട്ടിപ്പണം ചോദിച്ചായിരുന്നു സംഘത്തിൻറെ ഭീഷണി. അത് കൊടുത്തിട്ടും ഭീഷണി തുട൪ന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

കൊള്ളപ്പലിശ ചോദിച്ച് ഭീഷണി തുടർന്നതോടെ സഹികെട്ട് മൂന്നു വ൪ഷം സ്വന്തം വീട്ടിൽ നിന്നും സഹോദരിയുടെ വീട്ടിലേക്ക് മനോജ് മാറി താമസിച്ചു. അവിടെയും സംഘം ഭീഷണിയുമായെത്തിയിരുന്നു. ജോലി ചെയ്യുന്ന ബസിലും ഡിപ്പോയിലുമെത്തി പലതവണ ഇവർ മനോജിനെ മ൪ദിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ ഒമ്പതിനാണ് മർദ്ദനമേറ്റ് അവശനിലയിൽ മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒൻപത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം 18 ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മനോജ് മരിച്ചത്.

മനോജിന്‍റെ മരണത്തിൽ  ദുരൂഹതയുണ്ടെന്നും തലയ്ക്ക് മ൪ദനമേറ്റെന്നുമുള്ള ബന്ധുക്കളുടെ സംശയത്തിൽ പോസ്റ്റ്മോ൪ട്ടവും നടത്തി. പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോ൪ട്ടിൽ തലയ്ക്കേറ്റ ഗുരുതര ക്ഷതമാണ് മരണകാരണമെന്ന് പൊലീസും പറയുന്നു. വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ കൃത്യമായ നിഗമനത്തിലെത്താൻ കഴിയുവെന്നും കേസന്വേഷിക്കുന്ന പുതുനഗരം പൊലീസും വ്യക്തമാക്കി. 

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments