എം മുകേഷ് എംഎൽഎയുടെ രാജിയിൽ പ്രതിപക്ഷം മുറവിളി കൂട്ടുന്നതിനിടെ ചർച്ചയായി ആർഎസ്പി മുൻ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആർ.എസ്.പി മുൻ നേതാവും ആർവൈഎഫ് മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ മിനീഷ്യസ് ബെർണർഡ് ആണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. പീഡനാരോപണങ്ങളിൽ പെട്ട എം വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർ രാജിവയ്ക്കാത്ത നിയമസഭാംഗത്വം എന്തുകൊണ്ടാണ് മുകേഷ് മാത്രം ചെയ്യേണ്ടതെന്ന് അദ്ദേഹം പരോക്ഷമായി വിമർശിക്കുന്നു. ഇതോടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പ് കമന്റിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പീഡന പരാതിയിൽ ജാമ്യമെടുത്തു നിൽക്കുന്ന ആർ വൈ എഫ് നേതാവാണ് സമരം ചെയ്യുന്നതെന്നും മിനീസിയസ് കമന്റിൽ കുറ്റപ്പെടുത്തി.
മിനീഷ്യസ് ബെർണർഡിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
എം വിൻസെന്റ്, എൽദോ ഇവര് രണ്ടാളും ഇപ്പോഴും കാൺഗ്രസിന്റെ പറ്റിൽ നിയമസഭയിൽ ഉണ്ടോ ❓
അതോ രാജി വയ്പ്പിച്ചു വീട്ടിൽ ഇരുത്തിയോ ❓ അതേ സമയം, പോസ്റ്റിൽ കോൺഗ്രസ് നേതാക്കളെ പരോക്ഷമായി പിന്തുണച്ചുകൊണ്ടാണ് പലരും കമൻറ് രേഖപ്പെടുത്തിയത്. അവർ രാജിവെക്കേണ്ട എന്നാണോ ചേട്ടൻറെ അഭിപ്രായമെന്ന് അരുൺ പാപ്പച്ചനും മുകേഷ് രാജിവെയ്ക്കണം എന്ന് പറയുന്ന ച്ചൂത്ത് കോൺഗ്രസ് മറുപടി പറയേണ്ട ചോദ്യം സ്വയം നന്നായിട്ട് വേണ്ടേ മറ്റുള്ളവരെ സദാചാരം പഠിപ്പിക്കാൻ സിനിമ ലോകത്ത് പുറത്ത് വന്ന നെറുകേടുകൾക്ക് എതിരെ പൊതു സമൂഹത്തോട് ഒപ്പം !, മുകേഷിനെ ഒരു തരി പോലും ന്യായികരിക്കാൻ ഇല്ല എന്ന് ബെനഡിക്റ്റും പറയുന്നു. അപ്പോൾ മുകേഷ് തെറ്റ് ചെയ്തു udf MLA മാർ രാജിവെക്കാത്തോണ്ട് രാജി വെക്കണ്ടാ എന്നാണോ... എന്ന് ഷെഫീക്കും അഭിപ്രായം രേഖപ്പെടുത്തുന്നു. എന്തായാലും മിനീഷ്യസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയൊരു ചർച്ചയാണ് രാഷ്ട്രീയ കൊല്ലത്തിന് സമ്മാനിക്കുന്നത്.
0 Comments